Image

ശബരിമല: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

Published on 14 November, 2018
ശബരിമല: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ബിജെപി നേരത്തെതന്നെ ഉന്നയിച്ചിരുന്നു. സര്‍ക്കാരിന് വൈകിവന്ന ബുദ്ധിയാണെങ്കിലും സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷവെക്കുന്നു. തൃപ്തി ദേശായിയുടെ പ്രഖ്യാപനം ഹീറോയിസമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ചേംബറില്‍ വ്യാഴാഴ്ച രാവിലെ 11 നാണ് സര്‍വകക്ഷിയോഗം. ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്ത കോണ്‍ഗ്രസ് സര്‍വകക്ഷി യോഗത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, യുവതീ പ്രവേശനം അനുവദിക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ബിജെപി യോഗത്തില്‍ പങ്കെടുക്കുമോ എന്ന സംശയം നിലനിന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക