എന്റെ കേരളം ഓസ്‌ട്രേലിയ പ്രളയദുരിതാശ്വാസ സഹായവിതരണം ഒന്നാംഘട്ടം സമാപിച്ചു
OCEANIA
14-Nov-2018

മെല്‍ബണ്‍: എന്റെ കേരളം ഓസ്‌ട്രേലിയായുടെ നേതൃത്വത്തില്‍ സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ വിതരണം ഒന്നാം ഘട്ടം സമാപിച്ചു. കേരളത്തിലെ പത്ത് ജില്ലകളിലായി വീടും തൊഴില്‍ ഉപാധികളും നഷ്ടപ്പെട്ട 37 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ സാന്പത്തിക സഹായം നല്‍കിയത്.
കോട്ടയം ജില്ലയിലെ സഹായ വിതരണം മുന്‍ മന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിനിമാ സംവിധായകന്‍ ജോഷി മാതണ്ട എന്നിവര്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ റാന്നി എംഎല്‍എ രാജു എബ്രഹാമും എറണാæളം ജില്ലയില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമും പ്രളയദുരിതാശ്വാസം വിതരണം ചെയ്തു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സഹായ വിതരണം സിനിമാതാരം ടൊവിനോ തോമസും നിര്‍വഹിച്ചു. അടുത്ത ഘട്ടത്തില്‍ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ എന്റെ കേരളം ഓസ്‌ട്രേലിയക്ക് സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments