അഭിമന്യു വധക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷ
വിമര്‍ശനവുമായി അഭിമന്യുവിന്റെ അച്ഛന് മനോഹരന്. കേസ് അന്വേഷിക്കുന്നതില്‍
പൊലീസിന് പഴയ താത്പര്യമില്ല. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ്
കണ്ടെത്തിയ സഹലിനെ ഇതുവരെ പിടികൂടിയില്ലെന്നും മനോഹരന് പറഞ്ഞു. ഏഷ്യാനെറ്റ്
ന്യൂസിനോടാണ് മനോഹരന് ഇക്കാര്യം പറഞ്ഞത്.
26 പ്രതികളാണ് കേസിലുള്ളത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും 19 പേരെ മാത്രമാണ് പിടികൂടിയത്. അന്ന് അഭിമന്യുവിനെ
പുറമെ അര്‍ജുനും കുത്തേറ്റിരുന്നു. അര്‍ജുനെ കുത്തിയ പ്രതിയെ പിടികൂടുന്നതിലും
പൊലീസ് അലംഭാവം കാണിക്കുകയാണ്. കേസിലെ അന്വേഷണ പുരോഗതി പൊലീസ് കുടുംബത്തെ
അറിയിക്കുന്നുമില്ല.
വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തങ്ങള്‍ താമസിക്കുന്ന
മേഖലയില്‍ കുറവാണ്. അതു കൊണ്ട് അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നതിന് പൊലീസ്
തയ്യാറാകണം. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മനോഹരന്
ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല