Image

ഡല്‍ഹിയില്‍ വ്യവസായ ശാലയില്‍ വന്‍ അഗ്‌നി ബാധ ,ആളപായമില്ല

Published on 15 November, 2018
ഡല്‍ഹിയില്‍ വ്യവസായ ശാലയില്‍ വന്‍ അഗ്‌നി ബാധ ,ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മറ്റ്‌ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഭാവന എന്ന വ്യവസായ മേഖലയിലാണ്‌ തീപിടുത്തമുണ്ടായത്‌. അഗ്‌നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി അവസരോചിതമായി തീയണക്കുന്നതിനുളള നടപടിക്രമങ്ങള്‍ നടത്തി സ്ഥിതി പഴയപടിയാക്കി.

തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ വലിയ രീതിയില്‍ ഉണ്ടായിട്ടുളളതായാണ്‌ റിപ്പോര്‍ട്ടുകള്‍. തീപിടുത്തമുണ്ടായതിന്‍റെ കാരണം ഇതുവരെ എന്താണെന്ന്‌ വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക