Image

ജോജു നായകനായെത്തുന്ന 'ജോസഫ്‌' നാളെ തിയേറ്ററുകളില്‍

Published on 15 November, 2018
ജോജു നായകനായെത്തുന്ന 'ജോസഫ്‌' നാളെ തിയേറ്ററുകളില്‍


ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന 'ജോസഫ്‌' നാളെ തിയേറ്ററുകളിലെത്തും. 'മാന്‍ വിത്‌ സ്‌കാര്‍' എന്നാണ്‌ ടാഗ്‌ ലൈനില്‍ ഒരുങ്ങുന്ന സിനിമ വ്യത്യസ്‌തമായൊരു കുറ്റാന്വേഷണ കഥയാണ്‌ പറയുന്നത്‌. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന മേക്കോവറില്‍ ജോസഫ്‌ എന്ന്‌ പേരുള്ള വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥനായായാണ്‌ ജോജു ചിത്രത്തില്‍ എത്തുന്നത്‌.

വളരെ ബ്രില്ല്യന്റായ തിരക്കഥയാണ്‌ ചിത്രത്തിനുള്ളതെന്നാണ്‌ ജോജു പറയുന്നത്‌. ജോസഫിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്‌ ഒരു യഥാര്‍ത്ഥ പൊലീസുകാരനാണ്‌.

യഥാര്‍ത്ഥമായ ഒരു കുറ്റാന്വേഷണത്തെ കുറിച്ചുള്ള കഥയാണ്‌ ഇത്‌. ഒരു റിട്ടയേഡ്‌ പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ ഇവിടെ കേസ്‌ അന്വേഷിക്കുന്നത്‌. എന്നാല്‍, വളരെ ഇമോഷണലായ ഒരു അന്വേഷണമാണ്‌ അത്‌. നിരവധി കഥാപാത്രങ്ങളുള്ള സിനിമയാണ്‌. തന്നെ സംബന്ധിച്ചിടത്തോളം ഇതിലും നല്ലൊരു കഥാപാത്രം എനിക്കിനി കിട്ടുമോ എന്ന്‌ തന്നെ സംശയമാണെന്നും ജോജു പറയുന്നു.

സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, ഇര്‍ഷാദ്‌, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ചിത്രത്തിന്‌ വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ ഷാഹി കബീറാണ്‌. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌ മനീഷ്‌ മാധവും സംഗീതം ഒരുക്കിയിരിക്കുന്നത്‌ രഞ്‌ജിന്‍ രാജുവുമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക