Image

തീര്‍ഥാടനകാലത്ത് 15,259 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

Published on 15 November, 2018
തീര്‍ഥാടനകാലത്ത് 15,259 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ. ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ഘട്ടങ്ങളുള്ള ഈ സീസണില്‍ എസ്.പി, എ.എസ്.പി തലത്തില്‍ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതലകള്‍ക്കായി ഉണ്ടാകും. ഡിവൈ.എസ്.പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്.ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയിലുണ്ടാവുക.

12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെയും വനിത സി.ഐ, എസ്.ഐ തലത്തിലുളള 60 പേരെയും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. എസ്.ഐ തലത്തില്‍ 349 പേരും സി.ഐ തലത്തില്‍ 82 പേരും ഡിവൈ.എസ്.പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും.

ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പൊലീസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

Join WhatsApp News
amerikkan mollakka 2018-11-15 10:07:34
ബേ ലി തന്നെ ബിളബ്  തിന്നുമെന്നു 
ഇസ്‌കൂൾ കുട്ടികളെ പഠിപ്പിക്കാൻ 
ഇതാണാവസരം.  അയ്യപ്പ ഭക്തരായ 
പോലീസുകാർ ബി ശ്വാസികൾക്കൊപ്പം 
നില്ക്കും.  അവർ  യുവതികൾക്ക് സുരക്ഷ നൽകില്ല. എല്ലാം ബിശ്വാസികളുടെ 
കയ്യിൽ. സർക്കാർ തോൽക്കും . 
ഞമ്മളോട് വാവര് പറഞ്ഞതാണ്. മൂപ്പര് 
അയ്യപ്പൻറെ ചങ്ങാതിയാണ്. ഞമ്മള് 
തമ്മിൽ കാണാറുണ്ട്. പുരുഷന്മാർ 
ബേണ്ട എന്ന് പറയുമ്പോൾ സ്ത്രീകൾ 
എന്തിനാണ് വരുന്നത്. നല്ല കൊടംപുളിയിട്ട 
മീൻ കറി  വയ്ക്കുകയോ കണ്ണീർ സീരിയൽ 
കാണുകയോ ചെയ്തൂടെ. എന്തിനാണ് 
രാഷ്ട്രീയക്കാരുടെ അടി മേടിക്കാൻ പോകണത് .
ഞമ്മള് എല്ലാബർക്കും അസ്സലാമു 
അലൈക്കു നേരുന്നു. പടച്ചോൻ കാക്കട്ടെ.  
Indian 2018-11-15 10:22:55
നിയമം അനുസരിക്കില്ലെന്നും പോലീസിനെ ആക്രമിക്കുന്നതുമൊക്കെ രാജ്യദ്രോഹമാണ്. രാഹു ഈശ്വറിനെ ആദ്യം അകത്തക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക