Image

മോഹന്‍ലാല്‍ നായകനായി രണ്ടാമൂഴം എത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

Published on 15 November, 2018
മോഹന്‍ലാല്‍ നായകനായി രണ്ടാമൂഴം എത്തുമെന്ന്  സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടിക്കൊപ്പം ചേര്‍ന്നു തന്നെ ചിത്രം പൂര്‍ത്തീകരിക്കുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒരു സ്വകാര്യ എം.എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം  വ്യക്തമാക്കിയത്. '' എന്തു വന്നാലും രണ്ടാമൂഴം സിനിമയാകും. അതു ഞാന്‍ തന്നെ സംവിധാനവും ചെയ്യും. എം.ടിസാറിന്റെ പൂര്‍ണ അനുഗ്രഹവും സമ്മതവും നേടിക്കൊണ്ടുളള ചിത്രമാകും അത്.'' ശ്രീകുമാര്‍ പറയുന്നു.

'' ഒരു വിശ്വ പ്രസിദ്ധ പുരാണകഥ സിനിമയാക്കുമ്പോള്‍ അതിനെ കുറിച്ച് വളരെയധികം പഠിക്കാനുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തികച്ചും ന്യായമായ സമയം മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ എന്നാണ് കരുതുന്നത്. രണ്ടാമൂഴം എത്രയും പെട്ടെന്ന് സിനിമയായി കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെന്നു തോന്നുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോക സിനിമയാണല്ലോ. വരും ദിവസങ്ങളില്‍ ആ കാര്‍മേഘം മാറുമെന്നു തന്നെയാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയില്‍ ലാലേട്ടന്‍ തന്നെ ഭീമനായി 2019ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. '' ശ്രീകുമാര്‍ പറഞ്ഞു.

ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായുള്ള സിനിമയുടെ ചര്‍ച്ചകള്‍ നീണ്ടു പോയതാണ്. രണ്ടാമൂഴത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതാത് സമയത്ത് എം.ടി സാറിനെ അറിയിക്കുന്നതില്‍ എനിക്കു തന്നെയാണ് വീഴ്ച സംഭവിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കണ്ടപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും സ്‌ക്രിപ്റ്റ് തിരികെ വേണമെന്നാശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇനിയുള്ള കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്ന്തീരുമാനിച്ച് അതിനനുസരിച്ച് നീങ്ങുകയാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

'' എന്റെ ആത്മവിശ്വാസം ഇതുകൊണ്ടൊന്നും തീരുന്നില്ല. മോഹന്‍ലാല്‍ ഭീമനായി രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. ഒരു പക്ഷേ എം.ടി സാറിനു പോലും സംശയമുണ്ടാകില്ല. 2018 മധ്യത്തില്‍ തുടങ്ങി 2021ല്‍ചിത്രം റിലീസ് ചെയ്യും. '' ശ്രീകുമാര്‍ പറഞ്ഞു.

ഒടിയന്‍ സിനിമയുടെ വിശേഷങ്ങളും ശ്രീകുമാര്‍ പങ്കു വച്ചു.
'' മോഹന്‍ ലാല്‍ ആദ്യ ഷോട്ടില്‍ തന്നെ എന്നെ അമ്പരപ്പിച്ചു കളഞ്ഞു. കാശിയില്‍ വച്ചായിരുന്നു ഷൂട്ടിങ്ങ്. ഈ രംഗത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ അദ്ദേഹം കഥാപാത്രമായി മാറുകയായിരുന്നു. ഈ സിനിമയുടെ തിരക്കഥ വായിച്ചു കേള്‍പ്പിച്ച സമയത്തും ഇതുപോലെ അദ്ദേഹത്തില്‍ നിന്നും അനുഭവമുണ്ടായിട്ടുണ്ട്. കാശിയില്‍ ഗംഗാ തീരത്തു നിന്നുള്ള ഷോട്ടാണ് ആദ്യം എടുത്തത്. ഗംഗയില്‍ നിന്നും കയറി വരുന്നൊരു രംഗമാണ്. അദ്ദേഹം ക്യാമറയിലേക്ക് നോക്കുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. ഒറ്റ ടേക്കില്‍ തന്നെ ആ രംഗം ഓ.കെയായി. 

ആ തിരഞ്ഞു നോട്ടത്തില്‍ തന്നെ അത് മോഹന്‍ലാലല്ല, മാണിക്യനാണ് തിരിഞ്ഞുനോക്കിയതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നീടങ്ങോട്ട് മോഹന്‍ലാലിന്റെ പകര്‍ന്നാട്ടമായിരുന്നു. തിരച്ചു വരവിലെ മഞ്ജുവിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ഒടിയനിലേത്. മഞ്ജു ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഒടിയനിലേത്. പലരും പറഞ്ഞു തിരിച്ചു വന്നതിനുശേഷം പഴയ മഞ്ജുവിനെ കാണാനില്ലെന്ന്. അതവരുടെ കുറമല്ല. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അവര്‍ക്ക് കിട്ടാത്തതുകൊണ്ടാണ്. മഞ്ജു ഫുള്‍ഫോമിലാകും ഈ ചിത്രത്തിലെത്തുക. മോഹന്‍ലാലിനും പ്രകാശ്രാജിനുമൊപ്പം പ്രാധാന്യമുളള കഥാപാത്രമാണ് മഞ്ജുവിന്റേതും. '' ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക