പമ്പ: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് പോലീസിന്റെ കര്‍ശന നിയന്ത്രണം. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ത്രിവേണി പാലം കടക്കാന്‍ അനുവദിക്കുന്നില്ല.
ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടതുറക്കാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ പോലീസിന്റെ നിയന്ത്രണം കാരണം മാധ്യമങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ് രാത്രി വൈകിയും. തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.