Image

രാഖി പരസ്യമായി മാപ്പ് പറയാതെ ഇനി പള്ളിയില്‍ കയറുന്ന പ്രശ്‌നമില്ലതനുശ്രീ

Published on 15 November, 2018
രാഖി പരസ്യമായി മാപ്പ് പറയാതെ ഇനി പള്ളിയില്‍ കയറുന്ന പ്രശ്‌നമില്ലതനുശ്രീ

മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട് തനുശ്രീ ദത്തയും രാഖി സാവന്തും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ അവസാനിക്കുന്ന മട്ടില്ല. ഒരു ഗുസ്തിക്കാരിയുടെ ഇടിയേറ്റ് രാഖി വീണിട്ടും തനുശ്രീയുടെ അരിശം തീരുന്നില്ല. രാഖിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടും എന്തിനേറെ സാക്ഷാല്‍ യേശുക്രിസ്തുവിനോട് വരെ അരിശത്തിലാണ് തനുശ്രീ.

താന്‍ ലൈംഗികാരോപണം ഉന്നയിച്ച നാനാ പടേക്കറെ രാഖി പിന്തുണച്ചതാണ് തനുശ്രീയെ ചൊടിപ്പിച്ചത്. രാഖിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുക വരെ ചെയ്തു തനുശ്രീ. കഴിഞ്ഞ ദിവസം ഒരു ഗുസ്തിതാരം ഇടിച്ചിട്ടതിന് രാഖി തനുശ്രീയെയാണ് പഴിച്ചത്. ഇപ്പോള്‍ രാഖി കാരണം തനിക്ക് യേശുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് തനുശ്രീ. വാര്‍ത്താക്കുറിപ്പിലാണ് തനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്. ഇടികൊണ്ട് കിടക്കുന്ന രാഖിയെ സുവിശേഷ പ്രവര്‍ത്തകര്‍ പ്രാര്‍ഥനകള്‍ കൊണ്ട് ശുശ്രൂഷിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിറകെയാണ് വാര്‍ത്താക്കുറിപ്പുമായി തനുശ്രീ രംഗത്ത് വന്നത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക