ബ്രിസ്‌കയുടെ വിന്റര്‍ ഗാതറിംഗ് ഡിസംബര്‍ ഒന്നിന്
EUROPE
15-Nov-2018

ബ്രിസ്‌റ്റോള്‍: നന്മയുടെ തിളക്കമുള്ള ഒരു ഒത്തുകൂടലിനുള്ള മുന്നൊരുക്കത്തിലാണ് ബ്രിസ്‌ക അംഗങ്ങള്‍. ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന വിന്റര്‍ ഗാതറിംഗിന് ഇക്കുറി അങ്ങിനെയൊരു മേന്മ കൂടി എടുത്ത് പറയാനുണ്ട്. മലയാളികളിലേക്ക് സഹായ ഹസ്തം നീട്ടുകയാണ് ബ്രിസ്‌ക. ബ്രിട്ടനില്‍ താമസിച്ചു ജോലി ചെയ്യുന്ന മലയാളി സമൂഹം മലയാളികളോട് കാണിക്കുന്ന അകമഴിഞ്ഞ സ്‌നേഹം നമ്മള്‍ ഓരോ നിമിഷവും തിരിച്ചറിയുന്നതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രളയജലം കേരളത്തെ ദുരിതത്തില്‍ മുക്കിയപ്പോള്‍ കൈമെയ് മറന്നു ഒത്തുചേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ ബ്രിട്ടനിലെ മലയാളി സമൂഹം നല്‍കിയ സംഭാവനയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചവരാണ് ബ്രിസ്‌ക അംഗങ്ങള്‍.
സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ 1 വൈകുന്നേരം 5 മുതല്‍ 8 വരെ നടക്കുന്ന സായാഹ്ന ഒത്തുചേരലില്‍ എല്ലാ ബ്രിസ്‌ക അംഗങ്ങളും പങ്കുചേര്‍ന്നു പരിപാടി വന്‍വിജയമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മലയാളികളുടെ വേദന ഉള്‍ക്കൊണ്ട് ഓണഘോഷങ്ങള്‍ ബ്രിസ്‌ക ഉപേക്ഷിച്ചു. ആഘോഷങ്ങള്‍ ചുരുക്കി ഒത്തുചേര്‍ന്നു നടത്തിയ ധനസമാഹരത്തിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തുക തന്നെ കേരളത്തിനായി കൈമാറാന്‍ ബ്രിസ്‌കയ്ക്ക് കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഓരോ അംഗങ്ങളും.
മലയാളികള്‍ക്ക് തീരാ നഷ്ടമായി കടന്നുപോയ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാകും വേദിയില്‍ പരിപാടികള്‍ ആരംഭിക്കുക. മിസ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാന്‍സ് ടീമിന്റെ പ്രകടനം, വിവിധ നൃത്ത ഗാന പരിപാടികള്‍ എന്നിവയും ചടങ്ങിന് മികവേകും.
ഓണാഘോഷ വേദിയില്‍ നല്‍കാനിരുന്ന വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിംഗ് ആന്‍ഡ് ചാരിറ്റി ഈവനിംഗില്‍ നല്‍കും. ബ്രിസ്‌കയുടെ നേതൃത്വം വഹിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ഈ മുഹൂര്‍ത്തം ഒരുങ്ങുന്നത്. ജിസിഎസ്ഇ വിജയികളെയും ചടങ്ങില്‍ അനുമോദിക്കും. സൗത്ത് മീഡ് കമ്യൂണിറ്റി ഹാളില്‍ രണ്ടു മുതല്‍ നാലു വരെ ബ്രിസ്‌കയുടെ ജനറല്‍ ബോഡി നടക്കും. ഇതിനുശേഷമാണ് വിന്റര്‍ ഗാതറിംഗ് ആന്‍ഡ് ചാരിറ്റി ഈവനിംഗ് ആരംഭിക്കുക.
റിപ്പോര്‍ട്ട്: ജെഗി ജോസഫ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments