Image

മേരിലാന്റില്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് ജോഷ്വാ തോമസിനു (25) ഉജ്വല വിജയം

Published on 15 November, 2018
മേരിലാന്റില്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് ജോഷ്വാ തോമസിനു (25) ഉജ്വല വിജയം
മേരിലാന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ കൗണ്ടി പ്രിന്‍സസ് ജോര്‍ജ്  ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലേക്ക് 25-കാരനായ ജോഷ്വാ തോമസിന്റെ വിജയം മലയാളികള്‍ക്ക് അഭിമാനമായി. പൊതുരംഗത്ത് സ്റ്റേറ്റില്‍ മലയാളി നേടുന്ന ഏറ്റവും മികച്ച വിജയം. യുവാവായ ജോഷ്വാ വലിയ പ്രതീക്ഷകളുണര്‍ത്തുന്നു.

നിലവിലുള്ള അംഗം ലുപ്പി ഗ്രേഡിയെയാണ് (45) ജോഷ്വാ തോല്‍പിച്ചത്. (12,121 - 9043). ലാറ്റിന്‍ അമേരിക്കന്‍ യൂത്ത് സെന്റര്‍ സി.ഇ.ഒ ആണ് അവര്‍. ഹൂസ്റ്റണില്‍ അല്പകാലം അധ്യാപകനായിരുന്ന ജോഷ്വാ ആഫ്രിക്കന്‍ അമേരിക്കക്കാരെ കോളജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും റിക്രൂട്ട് ചെയ്യുന്ന ടീച്ച് ഫോര്‍ അമേരിക്കയുടെ മാനേജരാണ്. കോളജ് പാര്‍ക്കില്‍ താമസം.

ഇതാദ്യമായാണ് ഇലക്ഷനില്‍ മത്സരിക്കുന്നത്. സ്‌കൂളുകളിലെ തിരക്ക് കുറയ്ക്കുക, അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, അധ്യാപക നിയമനത്തിനും പരിശീലനത്തിനും പ്രാധാന്യം നല്‍കുക, തീരുമാനങ്ങളെടുക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക, സ്‌കൂള്‍ നിര്‍മ്മിതിക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയവയാണ് ജോഷ്വാ മുന്നോട്ടുവെച്ച ആശയങ്ങള്‍.

സ്‌കൂളുകളിലെ വിദ്യാര്‍ഥി ബാഹുല്യമാണ് ഏറ്റവും വലിയ പ്രശ്നമെന്നു ജോഷ്വാ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികള്‍ കൂടുതല്‍, ആവശ്യത്തിനു സ്ഥലമോ അധ്യാപകരോ ഇല്ല.

സ്‌കൂള്‍ ബോര്‍ഡിലെ 9 സ്ഥാനങ്ങളില്‍ 4 സ്ഥാനങ്ങളിലേക്കാണ് ഇത്തവണ മത്സരം നടന്നത്. മലയാളിയായ അരുണ്‍ പുരക്കനും ഡിസ്ട്രിക്ട് 9-ല്‍ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും വിജയിച്ചില്ല. അരുണ്‍ ഡിസ്ട്രിക്ടിലെ താമസക്കാരനല്ലെന്നു ചൂണ്ടിക്കാട്ടി കേസും ഉണ്ടായി. എന്നാല്‍ ഇതു ശരിയല്ലെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും അരുണ്‍ പറഞ്ഞു.

സ്‌കൂള്‍ ബോര്‍ഡില്‍ നിലവില്‍ ഇന്ത്യക്കാരിയായ റാഹില അഹമ്മദ് അംഗമാണ്. കൗണ്ടിയിലെ അഞ്ചു ലക്ഷം വോട്ടര്‍മാരില്‍ ഇന്ത്യക്കാര്‍ 2,000 മാത്രം.

മേരിലാന്റില്‍ ജനിച്ച ജോഷ്വ ഗ്രീന്‍ബര്‍ട്ട് എലിനോര്‍ റൂസ് വെല്‍റ്റ് ഹൈസ്‌കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്തശേഷം വാഷിംഗ്ടണ്‍ ഡി.സിയില്‍ ഹോവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോളജിയില്‍ ബിരുദമെടുത്തു. തുടര്‍ന്നു ടീച്ച് ഫോര്‍ അമേരിക്കയില്‍ ചേര്‍ന്നു ഹൂസ്റ്റണില്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായി.

അധ്യാപകനെന്ന നിലയിലുള്ള പരിചയമാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നു ജോഷ്വാ പറയുന്നു. സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരുണ്ടാകണം. ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യവും ജനതാത്പര്യത്തിന് അനുസൃതവുമായിരിക്കണമെന്നതാണ് തന്റെ നിലപാട്. 

ഭാവി പരിപാടികള്‍ തീരുമാനിച്ചില്ലെന്നു ജോഷ്വാ പറഞ്ഞു. മാസ്റ്റേഴ്‌സിനു ചേരണം. ഏത് വിഷയം എന്നു തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകനാകണൊ എന്നതും തീരുമാനിച്ചിട്ടില്ല. 

പിതാവ് ഡോ. മാത്യു ടി. തോമസും, മാതാവ് നാന്‍സി തോമസും ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണ്. മൂത്ത സഹോദരിമാര്‍: അലിഷ, വര്‍ഷ.

കോലഞ്ചേരി വെള്ളരേത്ത് (തട്ടാമണ്ണില്‍)കുടുംബത്തിന്റെ ശാഖയായ മല്ലപ്പള്ളി അപ്പക്കോട്ടുമുറി കുടുംബാംഗമാണ് ഡോ. മാത്യു തോമസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ (എഫ്.ഡി.ഐ)സീനിയര്‍ പോളിസി അഡൈ്വസറാണ് (ശാസ്ത്ര ഗവേഷണം). 2015 മുതല്‍ രണ്ടുവര്‍ഷം ഡല്‍ഹിയില്‍ എഫ്.ഡി.ഐയുടെ കണ്‍ട്രി ഡയറക്ടറായിരുന്നു.

അയിരൂര്‍ വട്ടത്തേത്ത് (പാറത്തുണ്ടിയില്‍) കുടുംബാംഗമാണ് മാതാവ് നാന്‍സി. ഇന്റീരിയല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഓഡിറ്റ് ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു.

മൂത്ത സഹോദരി അലിഷ തോമസ് പിന്നണി ഗായികയും റിക്കാര്‍ഡിംഗ് ആര്‍ട്ടിസ്റ്റുമായി ചെന്നൈയില്‍. വര്‍ഷാ തോമസ് മോണ്ട് ഗോമറി കൗണ്ടിയില്‍ സ്‌കൂള്‍ അധ്യാപിക.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ അംഗങ്ങളാണ്.
മേരിലാന്റില്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് ജോഷ്വാ തോമസിനു (25) ഉജ്വല വിജയംമേരിലാന്റില്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് ജോഷ്വാ തോമസിനു (25) ഉജ്വല വിജയം
Join WhatsApp News
Mathew V. Zacharia. Former New York State School Board Member ( 1993-2002)l 2018-11-16 09:22:41
Joshua Thomas School Board Member. As the first Indian American elected from the Port Jervis City Schools Board ( 1993-2002) served three terms  wish you all the best and take it as a stepping stone for your future venture. in my tenure,Instituted many worth while policies including " Moment of Silence in Prayer " in the year of 2000.  Mathew V. Zacharia. Former NY state School Board Member. 
Best Wishes 2018-11-16 13:10:34
Best Wishes to Joshua Thomas, 
Hope more and more qualified young people will get into the Board of Education nationwide and giving importance to Science and not religion. It is a shame to see 3 term board member's achievement was to introduce silent prayer. We need to throw out the textbooks published by Texan companies. We need to throw away religion flat earth, creationism, anti-climate change - such foolishness from the textbooks. 
We need scientific education system, not ignorance spreading curriculum.
Hope young generation will bring back a commonsense education system in this country and Worldwide.
andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക