Image

തൃപ്‌തി ദേശായ്‌ നിയമ സഹായത്തിന്‌ വേണ്ടി അഡ്വ. ആളൂരിനെ സമീപിച്ചു

Published on 16 November, 2018
തൃപ്‌തി ദേശായ്‌ നിയമ സഹായത്തിന്‌ വേണ്ടി അഡ്വ. ആളൂരിനെ സമീപിച്ചു
ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായ്‌ നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്‌തിയുടെ അച്ഛനും, ഭര്‍ത്താവുമാണ്‌ പുനെ യിലുള്ള ആളൂരിന്റെ ഓഫീസില്‍ വന്ന്‌ അദ്ദേഹത്തെ നേരില്‍ കണ്ട്‌ നിയമസഹായം തേടിയത്‌.

ഈ വാര്‍ത്ത അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ്‌ സ്ഥിരീകരിച്ചു. പക്ഷെ കേസ്‌ എടുക്കുന്ന കാര്യത്തില്‍ ഒരു തീരുമാനം ആളൂര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഹൈകോടതിയെ സമീപിച്ചു പോലീസ്‌ പ്രൊട്ടക്ഷന്‍ എടുക്കുന്നതാണ്‌ നല്ലത്‌ എന്നുള്ളനിയമ ഉപദേശമാണ്‌ ആളൂര്‍ നല്‍കിയത്‌.

ആളൂരിന്റെ മാനേജര്‍ പ്രമുഹ രാഷ്ട്രീയ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടു. ഈ വിഷയത്തില്‍ ദയവുചെത്‌ ഇടപെടരുത്‌ എന്നാണ്‌ അവര്‍ പറഞ്ഞത്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ഇതില്‍ ഇടപെട്ടാല്‍ ആളൂരിന്റെ ഓഫീസിനും ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയുമായും, ഡിജിപിയുമായും, ഐജി യുമായും ബന്ധപ്പെട്ടത്തിനു ശേഷം മാത്രമേ ഒരു തീരുമാനം എടുക്കുകയുള്ളു എന്നാണ്‌ ആളൂരിന്റെ ഓഫീസ്‌ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക