Image

മണ്ഡല മകരവിളക്ക്‌ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Published on 16 November, 2018
മണ്ഡല മകരവിളക്ക്‌ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട : മണ്ഡലപൂജയ്‌ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്‌ഠര്‌ രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ വി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയാണ്‌ നട തുറന്നത്‌.

വി എന്‍ വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൃശ്ചികം ഒന്നിന്‌ ശനിയാഴ്‌ച പുതിയ മേല്‍ശാന്തിമാര്‍ പുലര്‍ച്ചെ നടതുറക്കും.

തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27 ന്‌ നടക്കും. അന്നു രാത്രി പത്തിന്‌ നട അടയ്‌ക്കും. ഡിസംബര്‍ 30 ന്‌ മകരവിളക്ക്‌ ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണ്‌ മകരവിളക്ക്‌. ജനുവരി 20 ന്‌ നട അടയ്‌ക്കും.

മണ്ഡല -മകരവിളക്ക്‌ തീര്‍ഥാടന കാലത്ത്‌ തീര്‍ഥാടകര്‍ക്ക്‌ ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലും പൂര്‍ത്തിയായി. പ്രളയത്തില്‍ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നടിഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക