Image

രണ്ടാമൂഴം: കേസ്‌ ആര്‍ബിട്രേറ്റര്‍ക്ക്‌ വിടണമെന്ന ആവശ്യം കോടതി തള്ളി

Published on 17 November, 2018
രണ്ടാമൂഴം: കേസ്‌ ആര്‍ബിട്രേറ്റര്‍ക്ക്‌ വിടണമെന്ന ആവശ്യം കോടതി തള്ളി


കോഴിക്കോട്‌ : വിഖ്യാത നോവലായ `രണ്ടാമൂഴ'ത്തിന്റെ സിനിമാ തിരക്കഥ തിരികെ ലഭിക്കണമെന്ന എം ടി വാസുദേവന്‍ നായരുടെ ആവശ്യം ആര്‍ബിട്രേറ്റര്‍ക്ക്‌ (മധ്യസ്ഥന്‍) വിടണമെന്ന ആവശ്യം കോടതി തള്ളി.

കോഴിക്കോട്‌ അഡീഷണല്‍ മുന്‍സിഫ്‌ (ഒന്ന്‌) കോടതിയുടേതാണ്‌ ഉത്തരവ്‌. കരാറില്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാതിരുന്നതിനെ തുടര്‍ന്നാണ്‌ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ എതിര്‍കക്ഷിയാക്കി എം ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേഷനിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന്‌ കരാറിലുണ്ടെന്ന്‌ ശ്രീകുമാര്‍ മേനോനുവേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന്‍ പി ടി മോഹന്‍കുമാര്‍ വാദിച്ചിരുന്നു.

എന്നാല്‍ കരാര്‍തന്നെ റദ്ദായ സ്ഥിതിക്ക്‌ ആര്‍ബിട്രേറ്റര്‍ക്ക്‌ വിടേണ്ട കാര്യമില്ലെന്ന്‌ എം ടിയുടെ അഭിഭാഷകനായ എം എസ്‌ നാരായണന്‍ വാദിച്ചത്‌. കേസ്‌ വീണ്ടും ഡിസംബര്‍ ഏഴിന്‌ പരിഗണിയ്‌ക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക