Image

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധരയ്‌ക്കെതിരെ ജസ്വന്ത്‌ സിംഗിന്‍റെ മകന്‍ മാനവേന്ദ്ര കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി

Published on 17 November, 2018
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധരയ്‌ക്കെതിരെ ജസ്വന്ത്‌ സിംഗിന്‍റെ മകന്‍ മാനവേന്ദ്ര  കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി


ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ മുന്‍ കേന്ദ്രവിദേശ കാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത്‌ സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിംഗിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്‌ തീരുമാനിച്ചു.

വസുന്ധര രാജ സിന്ധ്യ ഹാട്രിക്‌ വിജയം നേടിയ മണ്ഡലത്തിലാണ്‌ അവര്‍ക്കെതിരെ മാനവേന്ദ്ര സിങ്ങിനെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നത്‌. സെപ്‌റ്റംബറിലാണ്‌ മാനവേന്ദ്രസിംഗ്‌ ബിജെപി വിട്ട്‌ കോണ്‍ഗ്രസിലെത്തിയത്‌.

ഡിസംബര്‍ 7നാണ്‌ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌. വസുന്ധരരാജ സിന്ധ്യയെ തറപറ്റിക്കാന്‍ മാനവേന്ദ്രസിംഗിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട്‌ കഴിയുമെന്നാണ്‌ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക