എന്റെ രാജകുമാരി എന്നാണ് പലപ്പോഴും ഷാരുഖ് ഖാന് മകള്‍ സുഹാനയെ വിശേഷിപ്പിക്കുന്നത്. ആണ്മക്കളോടുള്ളതിനേക്കാള് സ്നേഹം മകളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത് ശ്രദ്ധയമാണ്. 'എന്റെ മകള്‍ രാജകുമാരിയാണ്, അവളെ പ്രേമിക്കാന്‍ അത്രയും യോഗ്യതയുള്ളയാള്‍ വരണമെന്ന് ഷാരുഖ് മുന്‍പു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന ഫിലിംഫെസ്റ്റിവലിലും മകളെക്കുറിച്ച് ഷാരുഖ് വാചാലനായി.സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മകളുടെ നിറത്തെക്കുറിച്ചും മകളോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷാരൂഖ് വാചാലനായത്. 'എന്റെ മകള്‍ ഇരുണ്ടിട്ടാണ്. പക്ഷേ അവളാണ് ഈ ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള പെണ്‍കുട്ടി എന്നും ഞാന്‍ വിശ്വസിക്കുന്നു ഇതുവരെ മറിച്ചാരും എന്നോട് പറഞ്ഞിട്ടില്ല.
ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ബോളിവുഡിലേക്ക് ഞാനെത്തിയത്. സത്യസന്ധമായ കാര്യങ്ങള്‍ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ.എന്റെ ഭാര്യയും മക്കളുമെല്ലാം വളരെ സാധാരണക്കാരായ ആളുകളാണ്. ഞാന്‍ കാണാന്‍ അത്ര സുന്ദരനായ ഒരാളല്ല, എനിക്കധികം പൊക്കമില്ല, നല്ലൊരു ഡാന്‍സറല്ല, എങ്ങനെ ഒരു മികച്ച ബോളിവുഡ് നടനാകണമെന്ന് ഞാന്‍ ഒരു ആക്റ്റിങ് സ്കൂളില്‍ നിന്നും പഠിച്ചിട്ടുമില്ല. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചു മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ പോസ്റ്ററുകളില്‍ ചിരിച്ചു നില്ക്കുന്ന സുന്ദരനായ ചെരുപ്പക്കാരന്റെ രൂപമൊക്കെ എനിക്ക് ഈ സ്റ്റാര്‍ഡം തന്നതാണ്' ഷാരൂഖ് പറയുന്നു