Image

'ക്യൂരിയോസിറ്റി 18'; രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് അവസാനിക്കും

Published on 17 November, 2018
'ക്യൂരിയോസിറ്റി 18'; രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് അവസാനിക്കും
 

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ കുട്ടികള്‍ക്കു വേണ്ടി എസന്‍സ് 'ക്യൂരിയോസിറ്റി 18' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് അവസാനിക്കും. ഡിസംബര്‍ ഒന്നിന് (ശനി) പാമേഴ്‌സ് ടൗണ്‍ ട.േ ഘീൃരമി െസ്‌കൂളിലാണ് പരിപാടി. 

വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ക്വിസ് മത്സരത്തിനും പ്രോജക്റ്റ് അവതരണത്തിനുമുള്ള വിദ്യാര്‍ഥികള്‍ക്ക് 10 യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാവും. 

കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ശാസ്ത്രീയമായ ചിന്താരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയന്‍സ് പ്രോജക്റ്റ്, സയന്‍സ് ക്വിസ്, സെമിനാറുകള്‍ എന്നിവയായിരിക്കും ശാസ്ത്ര മേളയില്‍ ഉണ്ടാവുക. െ്രെപമറി (ജൂണിയര്‍) സെക്കന്‍ഡറി (സീനിയര്‍) വിദ്യാര്‍ഥികള്‍ക്കായി രണ്ടു വിഭാഗങ്ങളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 

പ്രോജക്റ്റ് അവതരണത്തിലും സയന്‍സ് ക്വിസിലും രണ്ടുപേര്‍ ചേര്‍ന്ന് ടീമായോ ഒറ്റയ്‌ക്കോ മത്സരിക്കാവുന്നതാണ്. പ്രോജക്ട് അവതരണം , പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആയിട്ടോ മോഡലുകള്‍ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചെയ്യുന്നവര്‍ പ്രസന്റേഷന്‍ തയാറാക്കി ഡടആ യില്‍ അല്ലെങ്കില്‍ ടഉ കാര്‍ഡില്‍ കൊണ്ടുവരേണ്ടതാണ്. ക്വിസ് മത്സരത്തില്‍ കൂടുതല്‍ ടീമുകള്‍ ഉണ്ടെങ്കില്‍ പ്രിലിമിനറി റൗണ്ട് നടത്തി മത്സരത്തിലേക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതാണ്. 

രാവിലെ 9:30  ന് രജിസ്‌ട്രേഷന്‍ ആരംഭിച്ച് 10 ന് ക്വിസ് മത്സരങ്ങള്‍ തുടങ്ങും. പ്രോജക്റ്റ് അവതരണം ഉച്ചയ്ക്ക് ശേഷമാവും നടക്കുക.

വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് പ്രശസ്ത ശാസ്ത്രജ്ഞനായ സുരേഷ് സി. പിള്ള സമ്മാനിക്കും. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും എസന്‍സ് അയര്‍ലന്‍ഡ് നല്‍കുന്ന സമ്മാനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക