Image

കിലോഗ്രാമിന് പുതിയ നിര്‍വചനം ; 2019 ല്‍ പ്രാബല്യത്തിലാവും

Published on 17 November, 2018
കിലോഗ്രാമിന് പുതിയ നിര്‍വചനം ; 2019 ല്‍ പ്രാബല്യത്തിലാവും
 

പാരീസ്: കിലോഗ്രാമിനെ നിര്‍വചിച്ചിരിക്കുന്ന രീതിയില്‍ ശാസ്ത്രജ്ഞര്‍ മാറ്റം വരുത്തി.നിലവില്‍ പ്ലാറ്റിനം അധിഷ്ഠിത ഇന്‍ഗൊത് എന്ന ലോഹക്കട്ടയുടെ ഒരു കിലോ തൂക്കത്തെ ’ലെ ഗ്രാന്‍ഡ് കെ യാണ് ഒരു കിലോ തൂക്കത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. പാരീസിലെ സെയിന്റ് ക്‌ളൗഡ് മ്യൂസിയത്തിലെ ലോക്കറിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.1889 മുതലാണ് ഗ്രാന്റ് കെ യെ  ഒരു കിലോഗ്രാമിന്റെ അടിസ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഒരു കിലോഗ്രാം ഇതനുസരിച്ചാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനാണ് ആധുനിക ലോകം പുതിയ നിര്‍വചനം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

വെള്ളിയാഴ്ച, പാരീസിലെ വെഴ്‌സാലൈസ് കൊട്ടാരത്തില്‍ ചേര്‍ന്ന ഇരുപത്തിയാറാമത് ശാസ്ത്രഗവേഷകരുടെ യോഗത്തിലാണ് പുതിയ നിര്‍വചനം എഴുതി ചേര്‍ക്കപ്പെട്ടത്. വോട്ടിനിട്ടാണ് തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ലോഹകട്ടയ്ക്കുപകരം സമവാക്യം സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.എന്നാല്‍ യുകെയിലെ നാഷ!ണല്‍ ഫിസിക്കല്‍ ലാബോറട്ടറിയിലെ പെര്‍ഡി വില്യംസ് എന്ന ശാത്രഞ്ജ ഇതിനെ അനുകൂലിച്ചില്ല.

ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനായ മാക്‌സ് പ്ലാങ്ക് നിര്‍ദ്ദേശിച്ച പ്‌ളാങ്ക്‌സ് കോണ്‍സ്റ്റന്റ ആധാരമാക്കിയാണ് പുതിയ സമവാക്യം. ശേഷം പേരുള്ള ചിഹ്നം എച്ച് ഉപയോഗിച്ച് സൂചിപ്പിച്ചത് വൈദ്യുതധാര അടിസ്ഥാനമാക്കിയുള്ള സമവാക്യമാണ് അളവായി നിര്‍ണയിക്കുന്നത്. വൈദ്യുതധാര മാഗ്‌നെറ്റിക് റേഡിയേഷനില്‍ ഒരു ഫോട്ടോണ്‍ വഹിയ്ക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് എച്ച്(വ) എന്ന ഇംഗ്‌ളീഷ് അക്ഷരം കൊണ്ടാണ് മാക്‌സ് പ്‌ളാങ്ക് സൂചികയാക്കിയത്. ഇതാണ് മാക്‌സ് പ്‌ളാങ്ക് കോണ്‍സ്റ്റന്റ്. 

തത്വത്തില്‍, ശാസ്ത്രജ്ഞര്‍ ഒരു കിലോ, വൈദ്യുതി എന്നിവയുടെ ഗുരുത്വാകര്‍ഷണശക്തിയെ പ്രതിരോധിക്കുന്നത് ആവശ്യമാണ് കണക്കിലെടുത്താണ് പുതിയ നിര്‍വചനങ്ങളുടെ മാറ്റം.
1858 ല്‍ ജര്‍മനിയിലെ ഗോട്ടിങ്ങനിലാണ് മാക്‌സ് ഏണ്‍സ്റ്റ് ലുഡ്വിഗ് പ്‌ളാങ്ക് ജനിച്ചത്. 1947 ല്‍ മരിച്ചു.ക്വാണ്ടം ഫിസിക്‌സിന്റെ സ്ഥാപകനാണ്. 1919 ല്‍ ഫിസിക്‌സിനുള്ള നോബേല്‍ പുരസ്‌കാരം നേടി. 

വൈദ്യുതിയുടെ അളവുകോലായ ആംപിയര്‍, താപനില അളക്കുന്ന തെര്‍മോ ഡൈനാമിക് ടെന്പറേച്ചര്‍ ആയ കെല്‍വിന്‍, പദാര്‍ഥത്തിന്റെ അളവു പറയുന്ന മോള്‍ എന്നിവയുടെ നിര്‍വചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.പുതിയ നിര്‍വചനം 2019 മേയ് 20 ന് പ്രാബല്യത്തിലാവും.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക