Image

വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പടിപൂജ ഉള്ളവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നു പൊലീസ്

Published on 17 November, 2018
വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പടിപൂജ ഉള്ളവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നു പൊലീസ്
ശബരിമലയില്‍ എത്തുന്ന അയ്യപ്പ തീര്‍ഥാടകര്‍ക്കായി പുതിയ ക്രമീകരണം കേരളാ പൊലീസ് ഏര്‍പ്പെടുത്തി. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പടിപൂജ ഉള്ളവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നു പൊലീസ് അറിയിച്ചു.

നെയ്യഭിഷേകത്തിനായി പമ്പയില്‍ എത്തുന്നവരെ രാത്രിയില്‍ തന്നെ സന്നിധാനത്തിലേക്ക് കയറ്റിവിടും. രാവിലെ മൂന്നു മണിക്ക് നട തുറക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് ദര്‍ശനവും നെയ്യഭിഷേകവും നടത്തി മടങ്ങാന്‍ സാധിക്കും.

ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ ക്രമീകരണങ്ങള്‍ പൊലീസ് അറിയിച്ചത്. രാത്രി പത്ത് മണിക്ക് ശേഷം സന്നിധാനത്ത് തങ്ങരുതെന്ന പൊലീസ് നിര്‍േദശം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക