Image

നടന്‍ കെ.ടി.സി അബ്ദുള്ള (82) അന്തരിച്ചു

Published on 17 November, 2018
നടന്‍ കെ.ടി.സി അബ്ദുള്ള (82) അന്തരിച്ചു
കോഴിക്കോട്്: സിനിമ-നാടക നടന്‍ കെ.ടി.സി അബ്ദുള്ള (82) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍.

കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്.

1977-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.

1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്.നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ആയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക