Image

ഭീമ-കൊറേഗാവ്‌ സംഘര്‍ഷം; വരവരറാവു വീണ്ടും അറസ്റ്റില്‍

Published on 18 November, 2018
ഭീമ-കൊറേഗാവ്‌ സംഘര്‍ഷം; വരവരറാവു വീണ്ടും അറസ്റ്റില്‍

മഹാരാഷ്ട്ര: ഭീമ- കൊറേഗാവ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ വിപ്ലവ കവി വരവര റാവുവിനെ മഹാരാഷ്ട്രപോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭീമ കൊറേഗാവ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്‌.

തുടര്‍ന്ന്‌ വീട്ടു തടങ്കലില്‍ ആയിരുന്ന വരവരറാവുവിന്റെ കാലാവധി അവസാനിക്കാനിരിക്കെ ശനിയാഴ്‌ച രാത്രിയോടെ വീണ്ടും പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

ഭീമ- കൊറേഗാവ്‌ സംഘര്‍ഷത്തെ തുടര്‍ന്ന്‌ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ യു.എ.പി.എ നിയമപ്രകാരം ഓഗസ്റ്റ്‌ 28നായിരുന്നു ആദ്യ അറസ്റ്റ്‌. റാവുവിനെ കസ്റ്റഡിയിലെടുക്കാന്‍ വഴിയൊരുക്കിയ ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ട്രാന്‍സിറ്റ്‌ റിമാന്‍ഡ്‌ റദ്ദാക്കാന്‍ ഹൈദരാബാദ്‌ ഹൈക്കോടതി വെള്ളിയാഴ്‌ച വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ അറസ്റ്റ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക