Image

വനിതാ കോണ്‍സ്റ്റബിളിനെ എസ്‌ഐ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി

Published on 18 November, 2018
വനിതാ കോണ്‍സ്റ്റബിളിനെ എസ്‌ഐ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി


മുംബൈ: ജ്യൂസില്‍ മയക്കുമരുന്ന്‌ കലര്‍ത്തി വനിതാ കോണ്‍സ്റ്റബിളിനെ എസ്‌ഐ പീഡിപ്പിച്ചു. നവിമുംബൈ ക്രൈംബ്രാഞ്ചിലെ എസ്‌ഐ അമിത്‌ ഷേലാറിനെതിരെയാണ്‌ വനിതാ കോണ്‍സ്റ്റബിള്‍ പരത്തി നല്‍കിയിരിക്കുന്നത്‌. പീഡനത്തിന്റെ വീഡിയോ പകര്‍ത്തി തന്നെ ഭീക്ഷണിപ്പെടുത്തി പല പ്രാവിശ്യം പീഡിപ്പിച്ചുവെന്ന്‌ യുവതി പറഞ്ഞു.

മാര്‍ച്ചില്‍ ആദ്യമായി എസ്‌ഐ പീഡിപ്പിച്ചത്‌. സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ്‌ പീഡനത്തിനിരയാക്കിയതെന്നും 31കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. വനിതാ പോലീസ്‌ കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്‌ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്‌. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ്‌ ജോലിചെയ്‌തിരുന്നത്‌.

വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ എസ്‌ഐ അമിത്‌ ഷേലാറിനെതിരെ കേസെടുത്തതായി മുംബൈ പോലീസ്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക