Image

ഗജ ചുഴലിക്കാറ്റില്‍ എറണാകുളം ജില്ലയില്‍ കനത്ത നാശം; 201 വീടുകള്‍ തകര്‍ന്നു

Published on 18 November, 2018
ഗജ ചുഴലിക്കാറ്റില്‍ എറണാകുളം ജില്ലയില്‍ കനത്ത നാശം; 201 വീടുകള്‍ തകര്‍ന്നു


ഗജ ചുഴലിക്കാറ്റില്‍ എറണാകുളം ജില്ലയില്‍ ആകെ തകര്‍ന്നത്‌ 201 വീടുകള്‍. ഇതില്‍ രണ്ട്‌ വീടുകള്‍ പൂര്‍ണ്ണമായും 199 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഈയിനത്തില്‍ 38 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ്‌ പ്രാഥമിക കണക്ക്‌.

ഓരോ താലൂക്കിലും ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണവും അതിലെ നഷ്ടവും ചുവടെ ചേര്‍ക്കുന്നു.

കണയന്നൂര്‍ 46 (10 ലക്ഷം),കുന്നത്തുനാട്‌ 70 (15 ലക്ഷം), കൊച്ചി-5 (4 ലക്ഷം), കോതമംഗലം 15 (2 ലക്ഷം), മൂവാറ്റുപുഴ 63 (6 ലക്ഷം), കുന്നത്തുനാട്‌ താലൂക്കിലെ ഐരാപുരം, കിഴക്കമ്പലം വില്ലേജുകളില്‍ ഓരോ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക