Image

നവ്യാ നായര്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ഭാവന ക്യാമറയ്‌ക്ക്‌ മുന്നില്‍

Published on 18 November, 2018
  നവ്യാ നായര്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ഭാവന ക്യാമറയ്‌ക്ക്‌ മുന്നില്‍
നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഭാവന വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നില്‍. നവ്യാ നായര്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ്‌ ഭാവന നീണ്ട നാളത്തെ ഇടവേളയ്‌ക്ക്‌ ശേഷം ആരാധകരോടെ സംസാരിച്ചത്‌.

നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ `ചിന്നം ചിരു കിളിയേ' എന്ന ഭരതനാട്യം വീഡിയോക്ക്‌ ആശംസകള്‍ നേര്‍ന്നാണ്‌ ഭാവനയുടെ വീഡിയോ. നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്‌ത വീഡിയോയ്‌ക്ക്‌ കാഴ്‌ച്ചക്കാര്‍ ഏറെയാണ്‌.

`നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായര്‍ ഒരു നല്ല അഭിനേത്രിയും, നര്‍ത്തകിയും, സുഹൃത്തുമാണ്‌. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ്‌ വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്‌.

ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്‌. ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്‌. നിങ്ങളെല്ലാവരും കാണണം, നവ്യയെ സപ്പോര്‍ട്ട്‌ ചെയ്യണം. നവ്യയ്‌ക്ക്‌ എല്ലാവിധ ആശംസകളും' ഭാവന വിഡിയോയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക