Image

വിരിവയ്ക്കുന്നതിന് തടസ്സം; സന്നിധാനത്ത് അപ്രതീക്ഷിത നാമജപ പ്രതിഷേധം

Published on 18 November, 2018
വിരിവയ്ക്കുന്നതിന് തടസ്സം; സന്നിധാനത്ത് അപ്രതീക്ഷിത നാമജപ പ്രതിഷേധം

സന്നിധാനം: ശബരിമല സന്നിധാനത്തെ വലിയ നടപന്തലില്‍ അപ്രതീക്ഷിത പ്രതിഷേധം. വലിയ നടപ്പന്തലില്‍ കുത്തിയിരുന്ന് നാമജപം നടത്തിയാണ് നൂറോളം പേര്‍ പ്രതിഷേധിക്കുന്നത്. 

മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പോലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പോലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

നിരോധനാജ്ഞ നിലനില്‍നില്‍ക്കുന്ന സ്ഥലമാണെന്നും. നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതുവരെ പിന്‍മാറാന്‍ തയ്യാറായിട്ടില്ല. 

അതേസമയം ഞങ്ങള്‍ പ്രതിഷേധം നടത്തുകയല്ല. തങ്ങള്‍ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക