Image

ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുകയാണ്: കണ്ണന്താനം

Published on 19 November, 2018
ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുകയാണ്: കണ്ണന്താനം

നിലക്കല്‍:  കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയില്‍ സന്ദര്‍ശനത്തിനായി എത്തി. കേന്ദ്ര സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി 100 കോടി അനുവദിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുകയാണ്. സോവിയറ്റ് റഷ്യയിലും ചൈനയിലും പോലും കാണാത്ത കാര്യങ്ങളാണ് നടമാടുന്നത്. ശബരിമലയില്‍ എത്തുന്നത് ഭക്തന്‍മാരാണ്, തീവ്രവാദികളല്ല. പൊലീസ് അവരെ മര്‍ദിക്കുന്നത് എന്തിനാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്താണ് ഭക്തിയോടെ മലകയറാന്‍ വരുന്നരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി നിര്‍ദേശമനുസരിച്ചല്ല, കേന്ദ്ര മന്ത്രി എന്ന നിലയിലാണ് ശബരിമലയില്‍ എത്തിയത്. ശബരിമലയിലെ പൊലസ് നടപടി മൂലം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോകത്തിനു മുന്നില്‍ പൊലീസ് നിയന്ത്രണത്തിലാണ് കേരളം എന്ന പ്രതീതിയാണുള്ളത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക