Image

എന്‍.എസ്.എസ് ഓഫ് ഹഡ്‌സണ്‍വാലി പ്രമേയം പാസ്സാക്കി

ജയപ്രകാശ് നായര്‍ Published on 19 November, 2018
എന്‍.എസ്.എസ് ഓഫ് ഹഡ്‌സണ്‍വാലി പ്രമേയം പാസ്സാക്കി
ന്യൂയോര്‍ക്ക്: ശബരിമല തീര്‍ത്ഥാടനം സമാധാനപരമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളാ മുഖ്യ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന ഒരു പ്രമേയവും അതോടൊപ്പം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശബരിമലയില്‍ സംസ്ഥാന ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ എടുത്ത ധീരമായ നിലപാടിന്  അചഞ്ചലമയായ പിന്തുണയും പ്രഖ്യാപിച്ചു. അയ്യപ്പ സന്നിധിയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ നടന്ന പോലീസ് നരനായാട്ടില്‍ അതിശക്തമായി പ്രതിഷേധിച്ചു.

പോലീസിന്റെ നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായി ഭക്തര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ജനാധിപത്യ ലോകം ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു. 

പ്രസിഡന്റ് ജി.കെ.നായര്‍ (പ്രസിഡന്റ്), പത്മ നായര്‍ (സെക്രട്ടറി), കൃഷ്ണകുമാര്‍ (ട്രഷറര്‍) 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

എന്‍.എസ്.എസ് ഓഫ് ഹഡ്‌സണ്‍വാലി പ്രമേയം പാസ്സാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക