Image

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്‌ വിമര്‍ശനം

Published on 19 November, 2018
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്‌ വിമര്‍ശനം

കൊച്ചി: ശബരിമലയിലെ പൊലീസ്‌ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സുപ്രിം കോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ പൊലീസ്‌ അതിക്രമം നടക്കുന്നുവെന്ന്‌ ഹൈക്കോടതി പറഞ്ഞു. സന്നിധാനത്ത്‌ ഇത്രയും പൊലീസിനെ നിയോഗിക്കേണ്ട ആവശ്യമെന്തെന്നും ഭക്തരോട്‌ സന്നിധാനത്ത്‌ കയറരുതെന്ന്‌ പറയാന്‍ പൊലീസിന്‌ എന്ത്‌ അധികാരമെന്നും ഹൈക്കോടതി ചോദിച്ചു.

ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റേതാണ്‌ വിമര്‍ശനം. ഞായറാഴ്‌ച രാത്രിയുണ്ടായ അറസ്റ്റ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്‌ ദേവസ്വം ബെഞ്ചിന്‍റെ പരാമര്‍ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക