Image

സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുന്നു: മന്ത്രി കണ്ണന്താനം

Published on 19 November, 2018
സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുന്നു:   മന്ത്രി  കണ്ണന്താനം

പമ്‌ബ:  സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുകയാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം. നിലയ്‌ക്കലില്‍ എത്തിയ മന്ത്രി മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. എന്തിനാണ്‌ ശബരിമലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന്‌ മനസിലാകുന്നില്ല. ഭക്തരെ പീഡിപ്പിക്കുന്ന രീതിയാണ്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു വരുന്നത്‌.

അയ്യപ്പ ഭക്തരെ അറസ്റ്റ്‌ ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ്‌ പോലീസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ജനാധിപത്യത്തില്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ നടക്കേണ്ടത്‌. ഇത്‌ സര്‍ക്കാരിന്‌ ഭൂഷണമല്ലായെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക