Image

ശബരിമലയില്‍ പോകാന്‍ സുരക്ഷ വേണം: മൂന്ന്‌ യുവതികള്‍ പ്രസ്‌ക്ലബില്‍

Published on 19 November, 2018
ശബരിമലയില്‍ പോകാന്‍ സുരക്ഷ വേണം: മൂന്ന്‌ യുവതികള്‍ പ്രസ്‌ക്ലബില്‍
കൊച്ചി: വിശ്വാസിയെന്ന നിലയിലാണ്‌ മാലയിട്ടതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ വീടിന്‌ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്‌മാ നിഷാന്ത്‌ പറഞ്ഞു. മലചവിട്ടാന്‍ സുരക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഉറപ്പ്‌ ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക്‌ പോകുമെന്നും ഇവര്‍ വ്യക്തമാക്കി.

ശബരിമലയില്‍ പോകാന്‍ മാലയിട്ട മറ്റ്‌ രണ്ട്‌ യുവതികളുമായി എറണാകുളം പ്രസ്‌ ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. രേഷ്‌മാ നിഷാന്തിന്‌ പുറമെ കണ്ണൂര്‍ സ്വദേശിനിയായ ശനില, കൊല്ലം സ്വദേശിനി ധന്യ മറ്റൊരു യുവാവ്‌ എന്നിവരാണ്‌ വാര്‍ത്താ സമ്മേളനം നടത്തുന്നത്‌.

ഇക്കാര്യം അറിഞ്ഞ്‌ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രസ്‌ ക്ലബിന്‌ പുറത്ത്‌ നാമജപ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചു കൂടിയതോടെ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക