Image

പിറവം പള്ളി കേസ്‌: ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Published on 19 November, 2018
പിറവം പള്ളി കേസ്‌: ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂദല്‍ഹി: പിറവം പള്ളി തങ്ങള്‍ക്ക്‌ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം എടുക്കുന്നത്‌ ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി.

അമ്പലങ്ങളിലേയ്‌ക്കും പള്ളികളിലേയ്‌ക്കും ഒരു പാട്‌ പണം വരുന്നതുകൊണ്ടാണ്‌ കായികബലം ഉപയോഗിച്ചുള്ള തര്‍ക്കങ്ങള്‍ വരുന്നതെന്ന്‌ കോടതി വിമര്‍ശിച്ചു. പിറവം പള്ളിയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 19 ലെ സുപ്രീംകോടതിവിധിയെ തുടര്‍ന്ന്‌ മേയ്‌ എട്ടിന്‌ പള്ളിയില്‍ പ്രവേശിച്ച്‌ കുര്‍ബാന അര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ മുന്നോട്ട്‌ വന്നിരുന്നു.

ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ ജില്ലാ കളക്ടര്‍ സഭയെ ചര്‍ച്ചയ്‌ക്കു വിളിച്ചു. നിയമോപദേശം തേടി നാല്‌ ദിവസത്തിനകം വിധി നടപ്പിലാക്കിത്തരാമെന്ന്‌ കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക