Image

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ശബരിമലയിലേക്ക്‌, നിരോധനാജ്ഞ ലംഘിച്ചേക്കും

Published on 19 November, 2018
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ശബരിമലയിലേക്ക്‌, നിരോധനാജ്ഞ ലംഘിച്ചേക്കും

ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരം നടത്താന്‍ യുഡിഎഫില്‍ ധാരണയായി. യുഡിഎഫ്‌ ഏകോപന സമിതി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. നാളെ മുന്‍ മുഖ്യമന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്ദര്‍ശിക്കും.

പ്രദേശത്തെ സ്ഥിതിഗതികള്‍ നേരിട്ട്‌ വിലയിരുത്താണ്‌ യുഡിഎഫ്‌ സംഘത്തിന്റെ യാത്ര. ഇതിന്‌ ശേഷം തുടര്‍ ചര്‍ച്ചകള്‍ക്ക്‌ ശേഷമായിരിക്കും യുഡിഎഫ്‌ സമര പരിപാടികള്‍ തീരുമാനിക്കുക

ജില്ലാ ഭരണകൂടം ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ്‌ യുഡിഎഫിന്റെ ആവശ്യം. ഇത്‌ നടപ്പാക്കാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ ലംഘിച്ച്‌ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്‌. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടരുന്നതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ്‌ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‌ വേണ്ടി നിരോധനാജ്ഞ ലംഘിക്കാന്‍ ധാരണയായിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക