Image

ദേവസ്വം ബോര്‍ഡ്‌ സാവകാശ ഹര്‍ജി നല്‍കി

Published on 19 November, 2018
ദേവസ്വം ബോര്‍ഡ്‌ സാവകാശ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ്‌ സുപ്രീംകോടതിയെ സമീപിച്ചു.

യുവതീപ്രവേശനത്തിന്‌ അടിസ്ഥാന സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്‌. പ്രളയത്തില്‍ പന്‌പയിലെ കെട്ടിടങ്ങളെല്ലാം തകര്‍ന്നുവെന്നും അറ്റകുറ്റപ്പണികള്‍ക്ക്‌ സമയം വേണ്ടിവരും. അതിനാല്‍ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കണമെന്നാണ്‌ ഹര്‍ജിയിലെ പ്രധാന ആവശ്യം.

ശബരിമല സ്‌ത്രീപ്രവേശന വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഒന്നിലധികം തവണ സുപ്രീംകോടതി തള്ളിയതാണ്‌. ഇതിന്‌ പിന്നാലെയാണ്‌ സാവകാശം തേടി ദേവസ്വം ബോര്‍ഡ്‌ കോടതിക്ക്‌ മുന്നിലെത്തുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക