Image

ആര്‍ക്കും ആരും-(കവിത: ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 19 November, 2018
ആര്‍ക്കും ആരും-(കവിത: ഡോ.നന്ദകുമാര്‍ ചാണയില്‍)
ആര്‍ക്കുമാരുമാവാമെന്നാവാം സൂക്തം
ആരാകണമെന്നാരാശയമുദയം ചെയ്തു
ആരുമാകാമെന്നാരാവേശവും കിളിര്‍ത്തു
ആരുമാകാമെന്ന ഉപദേശം പൊറുതിമുട്ടിക്കവേ
ആരുമായില്ലെന്നൊരപരാധവും കുമിഞ്ഞു.
ആര്‍ക്കുമാരുമാവാം, എന്നാവാം ഗുരുവചനം
അതൊരാവേശമായെന്നിലാവേശിക്കേ
ദിക്കറിയാതെ, ആവേഗങ്ങളോടെ
ദിശാബോധം നഷ്ടമായ്, സ്വത്വം നശിച്ച്
ഊരുചുറ്റിക്കറങ്ങി, ആരുമായില്ലെ-
ന്നറിയും നേരം, നഷ്ടമായതോ?
സ്വത്വമെന്നൊരു ബോധവും
അഹം ആരെന്നൊരു ശങ്കയും ആശങ്കയും
യത്‌നഭാഗ്യാദികള്‍, താളലയങ്ങള്‍ പോല്‍
തക്കനേരം തക്കയിടം ചേരുകില്‍
ആര്‍ക്കുമാരുമായിയെന്നും നിനച്ചിടാം
ഉന്നതരാക്കിടാം ചിലരെ, കീര്‍ത്തിയോടെ
ചിലര്‍ക്കോ, സ്വപ്‌നേപി നിനക്കാത്തൊരിടവും പൂകാം.
ചിലര്‍ക്കോ, ആരുമാകരുതെന്നാവാം നിയോഗം
ചൊല്ലൂ വിധിയെന്നൊന്നുണ്ടാമോ?
അതിനുത്തരം കണ്ടെത്തും മുമ്പായിരിക്കുമോ
ക്ഷണികമീ  ജീവിതം പൊലിഞ്ഞു പോവതും


ആര്‍ക്കും ആരും-(കവിത: ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
വിദ്യാധരൻ 2018-11-21 09:53:55
'ആർക്കുമാരുമാവാ'മെന്ന   സൂക്തമുരുവിട്ടുമാത്രം 
ആർക്കുമാരുമാവാൻ കഴിയില്ലതോർക്കണം 
ആരാകണമെന്നതിനെക്കുറിച്ചു വേണം 
ഓരോത്തർക്കും വ്യക്തമാം ദീർഘദർശനം 
അരാകണം മക്കൾ എന്നതൊക്കെയിന്നു 
തീരുമാനിക്കുന്നു മാതാപിതാക്കൾ കഷ്ടം !
ആരുമാകാതെ ഇതിൻ ഫലമായി മക്കൾ 
തേരാപാരാ നടക്കുന്നൊരു രൂപമില്ലാതവർ
ആരാകണമെന്നത് മാത്രം കൊണ്ടുരുത്തനും 
ആരുമാവില്ല വേണം കഠിനദ്ധ്വാനാവുമതിന്
ഏറെയുണ്ട് പറയുവാനിങ്ങനെ പക്ഷെ 
ആരുകേളക്കാൻ നിറുത്തുന്നു ഞാനെന്റെ ജല്പനം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക