Image

ഈശോയ്‌ക്കൊരു കുഞ്ഞാട് പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു .

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2018
ഈശോയ്‌ക്കൊരു കുഞ്ഞാട് പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു .
ചിക്കാഗോ ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികള്‍ “ഈശോയ്‌ക്കൊരു കുഞ്ഞാട് “ പദ്ധതിക്കായി കൈകോര്‍ക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നവംബര്‍ 18 ഞായറാഴ്ച രാവിലെ റവ.ഫാ. ഫിലിപ്പ് തൊടുകയില്‍ നിര്‍വഹിച്ചു. ഇതിലൂടെ കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ ജീവിതം പുനഃ സൃഷ്ടിക്കുവാനായി കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ചു വേദപാഠ കുട്ടികള്‍ ആട്ടിന്‍കുട്ടികളെ നല്‍കുന്നു.

കുഞ്ഞാടുകള്‍ക്കു വേണ്ടിയുള്ള പണം ക്ലാസ് അടിസ്ഥാനത്തില്‍ ആണ് സ്വരൂപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് . ഓരോ ക്ലാസും ഒന്നോ അതിലധികമോ ആട്ടിന്‍കുട്ടികളെ ആണ് പ്രളയ മേഖലയിലെ കുടുംബങ്ങള്‍ക്ക് കൈ മാറുന്നത് . ക്രിസ്മസ് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയും ക്രിസ്മസ് സമ്മാനങ്ങളില്‍ നിന്നും ഒരു വിഹിതം മാറ്റിവച്ചും ആണ് കുഞ്ഞാടുകള്‍ക്കുള്ള തുക കുട്ടികള്‍ കണ്ടത്തുന്നത് .

കോട്ടയം , മലബാര്‍ മേഖലകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മേഖേനയാണ് പദ്ധതി നടപ്പാക്കുന്നത് . പാശ്ചാത്യ സംസ്കാരത്തില്‍ വളരുന്ന കുട്ടികള്‍ക്ക് കേരളമണ്ണിനോടു താല്പര്യം ഉണ്ടാകുവാനും പങ്കുവക്കലിന്റെയും കരുണയുടെയും സ്വഭാവഗുണവിശേഷങ്ങള്‍ കുട്ടികളില്‍ വളര്‍ത്തി എടുക്കുവാനും പദ്ധതി സഹായിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിലും പ്രത്യാശ പ്രകടിപ്പിച്ചു .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക