Image

ജെ.ഡേ വധം: മുഖ്യപ്രതി ഛോട്ടാ രാജന്റെ സഹായി അറസ്റ്റില്‍

Published on 03 July, 2011
ജെ.ഡേ വധം: മുഖ്യപ്രതി ഛോട്ടാ രാജന്റെ സഹായി അറസ്റ്റില്‍
മുംബൈ: മുംബൈയിലെ പ്രശസ്‌ത ക്രൈം റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡെയെ വധിച്ചവരില്‍ ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വിനോദ്‌ അസ്രാണി എന്ന വിനോദ്‌ ചെമ്പൂര്‍ ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ അധോലോകരാജ്‌വ്‌ ഛോട്ടാ രാജന്റെ സഹായിയാണ്‌. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ജെ ഡെയെ വെടിവച്ച സംഘവുമായി സംഭവം നടക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വിനോദ്‌ കൂടിക്കാഴ്‌ച നടത്തിയതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കോടതിയില്‍ ഹാരജാക്കിയ വിനോദിനെ ജൂലായ്‌ ഏഴുവരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ജെ.ഡെയെ വെടിവെച്ച സതീഷ്‌ കാലിയ എന്ന രോഹിത്‌ തങ്കപ്പന്‍ ജോസഫ്‌ അടക്കം ഏഴുപേരെ മുംബൈ പോലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക