Image

നന്ദിയോടെ... (കവിത: ഡോ. ഇ.എം പൂമൊട്ടില്‍)

Published on 19 November, 2018
നന്ദിയോടെ... (കവിത: ഡോ. ഇ.എം പൂമൊട്ടില്‍)
ഒരു രാത്രി മറഞ്ഞുപോകുന്നൊരാ നേരം
ഒരു സുപ്രഭാതം വിടര്‍ന്നീടവെ
നേരമായെന്നോതി നിന്നെ ഉണര്‍ത്തുന്ന
മാധുര്യമാം കിളിനാദങ്ങളും

ആദിത്യരശ്മിതന്‍ സ്പര്‍ശനത്താല്‍ നിന്റെ
ആലസ്യമെല്ലാം അകന്നീടവെ
പ്രാഗത്ഭ്യമോടെ നിന്‍ വേലചെയ്തീടുവാന്‍
പ്രാപ്തി നല്‍കിടുന്ന ചൈതന്യവും

ആപത്തുകളില്‍ നിറഞ്ഞീടുമീ ജീവിതം
ആനന്ദപൂര്‍ണ്ണമതാക്കീടുവാന്‍
അമ്മയാം പക്ഷിതന്‍ ചുറകുകളെന്നപോല്‍
കാവലായ് പൊതിയുന്നൊരാ സ്‌നേഹവും

ചേലൊത്ത നിന്‍ ഭവനത്തില്‍ നിസ്വാര്‍ത്ഥമായ്
സ്‌നേഹിച്ചീടുന്നൊരാ ബന്ധുക്കളും
അന്നവും വസ്ത്രങ്ങളും ഏറെ സൗഖ്യവും
തീരാത്ത ദിവ്യമാം കാരുണ്യവും

സര്‍വ്വതും ദാനമായ് നല്‍കുന്നൊരീശനു
നന്ദിചൊല്ലിടാന്‍ മടിക്കുന്നതെന്തേ;
താങ്ക്‌സ് ഗിവിംഗ് നാളെന്നൊരീദിനമെങ്കിലും
നാഥനാം ഈശ്വരനേകുമോ നന്ദി !!
Join WhatsApp News
Sudhir Panikkaveetil 2018-11-19 20:25:43
സ്‌നേഹനിർഭരമായ ഒരു നന്ദിപ്രകടനമാണ് 
ഡോക്ടർ പൂമൊട്ടിൽ ഈ കവിതയിലൂടെ 
പകരുന്നത്. ദൈനംദിന ജീവിതത്തിൽ 
ദൈവ കാരുണ്യം നിറഞ്ഞുനിൽക്കുന്നത് 
നമ്മൾ കാണണമെന്ന് അദേഹം ഓർമ്മിപ്പിക്കുന്നു.
മക്കൾക്ക് സുരക്ഷ നൽകുന്ന അമ്മയുടെ 
ചിറകിൽ, സുപ്രഭാതത്തിൽ നമ്മെ ഉണർത്തുന്ന 
കിളിനാദങ്ങളിൽ, നിസ്വാർത്ഥ സ്നേഹവുമായി 
നമുക്ക് ചുറ്റുമുള്ള ബന്ധുക്കളും ദൈവത്തിന്റെ 
പ്രതിരൂപങ്ങളാണെന്നു കവി പറയുന്നു.
ദൈവത്തിനു എന്നും നന്ദി നേരുക നമ്മൾ 
എന്ന കവി വചനം ദൈവീകമായഒരു 
അനുഭൂതി നൽകുന്നു.  മുമ്പ് സൂചിപ്പിച്ചപോലെ 
നന്മയും ധാർമികതയും കവിതകളിൽ 
ഉള്കൊള്ളിക്കുന്ന സൗമ്യനായ കവിയാണ് 
താങ്കൾ. മനുഷ്യമനസ്സുകളിൽ ഉൽക്കർഷം 
നിറച്ച് അവരെ സ്നേഹത്തിന്റേയും 
കാര്യണ്യത്തിന്റെയും വഴികളിലേക്ക് 
നയിക്കാൻ അങ്ങയുടെ വരികൾക്ക് കഴിയുന്നു.
ആർക്കും മനസ്സിലാകാത്ത കവിതകൾ 
എഴുതി വായനക്കാരെ കഷ്ടപെടുത്താതെ 
ലളിതമായി ആശയങ്ങൾ പകരാൻ കഴിയുന്ന ഡോക്ടർ, 
അങ്ങേക്ക് നന്മകൾ ഉണ്ടാകട്ടെ. നന്ദിദിനം 
ദൈവ നന്മകളാൽ സമൃദ്ധമാകട്ടെ.
Mathew V. Zacharia, New Yorker 2018-11-20 10:28:06
E.M.Poomootil: You took the lyrics out of my heart in writing for all. Thank you.
Mathew V. Zacharia, New Yorker.
Jyothylakshmy Nambiar 2018-11-20 06:41:58
ഓരോ മനുഷ്യനും അനുയോജ്യമായ സുഖസൗകര്യങ്ങൾ പല തരത്തിൽ, രൂപത്തിൽ, പല ഉറവിടങ്ങളിലൂടെ പ്രധാനം ചെയ്യുന്ന സർവ്വേശ്വരന് മനസ്സാൽ നന്ദി രേഖപ്പെടുത്തുന്ന കവിയുടെ പരിശ്രമം ശ്രദ്ധേയമായിരിയ്ക്കുന്നു.  
വിദ്യാധരൻ 2018-11-21 00:29:45
നന്ദിയുണ്ടെനിക്കെന്റെ മാതാപിതാക്കളോട്
നന്ദിയുണ്ടെനിക്കെന്റ് പിതാമഹാരോട് 
നന്ദിയുണ്ടെനിക്കെന്റെ ഉടപ്പിറാന്നോരോട് 
നന്ദിയുണ്ടെനിക്കെന്റ് ഗുരുഭൂതരോട് 
നന്ദിയുണ്ടെനിക്കെന്റ് സുഹൃത്തുക്കളോട് 
നന്ദിയുണ്ടെനിക്കെന്റെ അയലത്തുകാരോട്  
നന്ദിയുണ്ടെനിക്ക് സഹായഹസ്തം നീട്ടിയൊരോട് 
നന്ദിയുണ്ടെനിക്ക് വിശന്നപ്പോൾ അപ്പം തന്നവരോട് 
നന്ദിയുണ്ടു നഗ്നനായെനിക്ക് ഉടുക്കാൻ തന്നവരോട് 
നന്ദിയുണ്ട് ഞാൻ രോഗിയായിരുന്നപ്പോൾ വന്നു കണ്ടവരോട് 
നന്ദിയുണ്ട് ഞാൻ തടവിലായിരുന്നപ്പോൾ വന്നു കണ്ടവരോട് 
നന്ദിയുണ്ട് അതിഥിയായെന്നെ കൈകൊണ്ടവരോട് 
കാണുന്നുവരിലെല്ലാം ഞാൻ ഇന്നേവരെ 
തേടി നടന്ന ദൈവത്തെ ഇന്ന് ഞാൻ.

Tom abraham 2018-11-21 08:18:10

Thanksgiving was started by 53 pilgrims and 90 Native- Americans in an October for their First Harvest. Rich or poor, we thank God for the stars and planets, Earth we live in, not only for the resources we are blessed with.

Easow Mathew 2018-11-22 09:13:08

കവിത വായിച്ച് പ്രതികരണം അറിയിച്ച ബഹുമാന്യരായ സുധീര്‍ പണിക്കവീട്ടില്‍, വിദ്യാധരന്‍, ജ്യോതിലക്ഷ്മി, മാത്യു സഖറിയ, ടോം ഏബ്രഹാം എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ നല്‍കുന്ന പ്രോത്സാഹനം അളവറ്റതാണ്. Happy Thanksgiving to all! Dr. E. M. Poomottil

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക