Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ - മാറുന്ന കേരളവും മലയാളവും

മണ്ണിക്കരോട്ട് Published on 19 November, 2018
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ - മാറുന്ന കേരളവും മലയാളവും
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ നൊവംബര്‍ സമ്മേളനം ഞായര്‍ 11, 4 മണിക്ക് സ്റ്റാഫറ്ഡിലെ കേരളാ കിച്ചന്‍ റെസ്റ്റൊറന്റിന്റെ മീറ്റിംഗ് ഹാളില്‍ നടത്തപ്പെട്ടു. പ്രശസ്ത സാഹിത്യകാരനും ജേണലിസ്റ്റും ഭരത് ഭവന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂര്‍ ആയിരുന്നു മുഖ്യാതിഥി. കൂടാതെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധി സജി ഡൊമനിക്കും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റന്‍ പ്രോവിന്‍സിന്റെ ചെയര്‍മന്‍ ജേക്കബ് കുടശ്ശനാടും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അദ്ദേഹം സന്നിഹിതരായ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജോണ്‍ മാത്യുവിന്റെ ഭൂമിക്കു മേലൊരു മുദ്ര എന്ന നോവലിന്റെ മൂന്നാം പതിപ്പും വൈരുദ്ധ്യാത്മക വിപ്ലവം എന്ന കഥാസമാഹാരവും മണ്ണിക്കരോട്ടിന് ആദ്യ പ്രതികള്‍ നല്‍കിക്കൊണ്ട് സതീഷ് ബാബു പയ്യന്നൂര്‍ പ്രകാശനം ചെയ്തു.

തുടര്‍ന്ന് സമ്മേളനത്തില്‍ ആഗതനായ പ്രത്യേക ക്ഷണിതാവ്, ഫോറ്ട് ബെന്ഡ് കൗണ്ടി ജഡ്ജ് ഇലക്ട് കെ. പി. ജോര്‍ജിനെ മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് പൊന്നു പിള്ള പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. അതൊടൊപ്പം സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ്, ഹില്ലറി ക്ലിന്റന്‍ എഴുതിയ ഹാര്ഡ് ചോയ്‌സ് എന്ന പുസ്തകം പാരിതോഷികമായി നല്‍കി. കെ.പി. ജോര്‍ജ് മലയാളികള്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞു.

സമ്മേളനത്തിന്റെ തുടക്കമായി ജോര്‍ജ് പുത്തന്‍കുരിശ്, സതീഷ് ബാബുവിന്റെ ഖമറുന്നിസയുടെ കൂട്ടുകാരി എന്ന ചെറുകഥയെക്കുറിച്ച് ഹൃസ്വമായ ഒരു ആസ്വാദനം നടത്തി. ഈ കഥ സമകാലിക ജീവിതവുമായി എത്രകണ്ട് കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന സത്യം പ്രസിദ്ധ അമേരിക്കന്‍ ഗാനരചയിതാവ് ഹാരി ചാപ്പിന്റെ ക്യാറ്റ്‌സ് ഇന്‍ ദി ക്രെയ്ഡില്‍ എന്ന ഗാനത്തെ വിലയിരുത്തിക്കൊണ്ട് പുത്തന്‍കുരിശ് സമര്‍ത്ഥിച്ചു. തുടര്‍ന്ന് സതീഷ് ബാബു പയ്യന്നൂര്‍ മാറുന്ന കേരളവും മലയാളവും എന്ന വിഷയത്തെ അധീകരിച്ച് മുഖ്യപ്രഭാഷണം ആരംഭിച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ജാതി-മത-വര്‍ഗ്ഗ ഭേദമില്ലാതെ ഒറ്റക്കെട്ടായി സഹകരിച്ചു പ്രവര്‍ത്തിച്ചവര്‍ ഇന്ന് ശബരിമലയുടെ പേരില്‍ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി കേരളത്തിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നു. അമേരിക്കയിലെ തണുപ്പില്‍നിന്ന് മടങ്ങിചെല്ലുന്നത് വിശ്വാസത്തിന്റെ പേരില്‍ വാളെടുക്കുന്ന രണാങ്കണത്തിലേക്കാണോയെന്ന് അദ്ദേഹം ഭയപ്പെടുന്നു. മലയാളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭാഷയില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്, പക്ഷെ മലയാളം മരിക്കാന്‍പോകുന്നില്ലെന്ന് അറിയിച്ചു.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ എ.സി. ജോര്‍ജായിരുന്നു മോഡറേറ്റര്‍. പൊന്നു പിള്ള, നൈനാന്‍ മാത്തുള്ള, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളില്‍, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജോണ്‍ മാത്യു, ബേബി മാത്യു, സജി ഡൊമനിക്, ജേക്കബ് കുടശ്ശ്‌നാട്, ഷിജു ജോര്‍ജ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ - മാറുന്ന കേരളവും മലയാളവുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ - മാറുന്ന കേരളവും മലയാളവുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ - മാറുന്ന കേരളവും മലയാളവുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ - മാറുന്ന കേരളവും മലയാളവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക