Image

ചത്തീസ്‌ഗഡ്‌ അവസാന ഘട്ട വോട്ടെടുപ്പിന്‌ തുടക്കമായി

Published on 20 November, 2018
ചത്തീസ്‌ഗഡ്‌  അവസാന ഘട്ട വോട്ടെടുപ്പിന്‌ തുടക്കമായി

റായിപൂര്‍: ചത്തീസ്‌ഗഡ്‌ അസംബ്ലി തെരഞ്ഞെടുപ്പിലെ രണ്ടാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പിന്‌ തുടക്കമായി. 72 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്‌ ചൊവ്വാഴ്‌ച്ച നടക്കുക.

അമാമോറ , മോധ്‌ എന്നീ സ്ഥലങ്ങളില്‍ രാവിലെ 7 മുതല്‍ മൂന്ന്‌ വരെയും, മറ്റ്‌ മണ്ഡലങ്ങളില്‍ 8 മുതല്‍ 5 മണി വരെയുമാണ്‌ വോട്ടെടുപ്പ്‌.
നക്‌സല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത ,സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒരു ലക്ഷം സുരക്ഷാഭടന്മാരെ സംസ്ഥാനത്ത്‌ വിന്യസിച്ചിതായി എ.എന്‍.ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


1079 സ്ഥാനാര്‍ത്ഥികളാണ്‌ ഇന്ന്‌ മത്സരിക്കുന്നത്‌. ഇതിനായി 19296 പോളിങ്ങ്‌ ബൂത്തുകളും സംസ്ഥാനത്ത്‌ ഒരുങ്ങി കഴിഞ്ഞു. വോട്ടെടുപ്പിന്‌ മുന്നോടിയായി അംബികാപുറില്‍ പരീക്ഷണ വോട്ടെടുപ്പ്‌ നടത്തിയിരുന്നു.

ബി.ജെ.പിയുടെ ധരംലാല്‍ കൗശിക്‌ , ഗൗരിശങ്കര്‍ അഗ്രാവാള്‍ , രാജോഷ്‌ മുന്നത്‌ തുടങ്ങിയ സ്ഥാനാര്‍ത്ഥികളുടയെും കോണ്‍ഗ്രസിന്റെ ഭൂപേഷ്‌ ബഗേല്‍, ചാരന്ദാസ്‌ മഹന്ത്‌, പ്രതിപക്ഷ നേതാവ്‌ ടി.സെ്‌. സിങ്‌ദിയൊ എന്നിവരുടെയും മണ്ഡലങ്ങളിലെയും വോട്ടെടുപ്പ്‌്‌ ഇന്ന നടക്കും.

നവംബര്‍ പന്ത്രണ്ടിന്‌ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 8 ജില്ലകളിലെ 18 സീറ്റുകളിലേക്കുള്ള വോട്ടടുപ്പാണ്‌ നടന്നത്‌. അന്ന്‌ 70 ശതമാനം പോളിങ്ങ്‌ ആയിരുന്നു രെഖപ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക