Image

റിസര്‍വ്‌ ബാങ്കു -കേന്ദ്ര സര്‍ക്കാര്‍ ഭിന്നതയ്‌ക്ക്‌ വിരമമായതായി സൂചന

Published on 20 November, 2018
റിസര്‍വ്‌ ബാങ്കു -കേന്ദ്ര സര്‍ക്കാര്‍ ഭിന്നതയ്‌ക്ക്‌ വിരമമായതായി സൂചന

ന്യൂഡല്‍ഹി: റിസര്‍വ്‌ ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ അഭിപ്രായ ഭിന്നതയ്‌ക്ക്‌ വിരമമായതായി സൂചന. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ആര്‍.ബി.ഐ അര്‍ധസമ്മതം മൂളിയതോടെയാണ്‌ സമവായ സാധ്യത തെളിഞ്ഞത്‌.

ഒന്‍പത്‌ മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ പ്രധാന തര്‍ക്ക വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍.ബി.ഐയും സമവായത്തിലേക്ക്‌ എത്തിയത്‌.
കരുതല്‍ ധന വിനിയോഗം ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കാന്‍ ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക