Image

സി.ബി.ഐ കേസ്‌: രഹസ്യറിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതില്‍ രോഷം പ്രകടമാക്കി ചീഫ്‌ ജസ്റ്റിസ്‌

Published on 20 November, 2018
സി.ബി.ഐ കേസ്‌: രഹസ്യറിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതില്‍ രോഷം പ്രകടമാക്കി ചീഫ്‌ ജസ്റ്റിസ്‌


സി ബി ഐ അഴിമതി കേസില്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടും സി ബി ഐ മുന്‍ ഡയറക്ടര്‍ അലോക്‌ വര്‍മ്മ സമര്‍പ്പിച്ച മറുപടിയും മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചതില്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ കടുത്ത അതൃപ്‌തി പ്രകടമാക്കി. മറുപടി നല്‍കാന്‍ അലോക്‌ വര്‍മയുടെ അഭിഭാഷകന്‍ ഹാലി എസ്‌ നരിമാന്‍ കൂടുതല്‍ സമയം ചോദിച്ചതില്‍ ചീഫ്‌ ജസ്റ്റിസ്‌ ക്ഷുഭിതനായി.

അലോക്‌ വര്‍മയെ ഡയറക്ടറുടെ ചുമതലയില്‍ നിന്ന്‌ നീക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 29 ലേക്ക്‌ മാറ്റി.
'ദി വയര്‍' എന്ന വെബ്‌ സൈറ്റാണ്‌ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വിവരങ്ങളെ ആധാരമാക്കി റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തിയത്‌. എന്നാല്‍ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്‌ കോടതിയില്‍ സീല്‍ ചെയ്‌ത കവറില്‍ സമര്‍പ്പിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നാണ്‌ ദി വയര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക