Image

കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബ്ബില്‍

Published on 20 November, 2018
കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബ്ബില്‍
മലയാള സിനിമാചരിത്രത്തില്‍ നൂറു കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാം ചിത്രമായി കായം കുളം കൊച്ചുണ്ണി. റിലീസായി നാല്‍പതു ദിവസം പിന്നിടുമ്പോഴാണ്‌ ചിത്രം നൂറുകോടി ക്ലബില്‍ ഇടംപിടിക്കുന്നത്‌.

മോഹന്‍ലാലിന്റെ വൈശാഖ്‌ ചിത്രം പുലിമുരുകനു ശേഷം നൂറുകോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ മലയാള സിനിമയാണ്‌ കായംകുളം കൊച്ചുണ്ണി. പുലിമുരുകന്‍ 150 കോടിയാണ്‌ കളക്‌റ്റ്‌ ചെയ്‌തത്‌.

യുവതാരം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയാണ്‌ കായംകുളം കൊച്ചുണ്ണി. ആഗോളതലത്തിലെ ചിത്രത്തിന്റെ ബിസിനസ്‌ വഴിയാണ്‌ നൂറു കോടി ക്ലബില്‍ പ്രവേശിച്ചതെന്ന്‌ അണിയറക്കാര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക