Image

തോമസ് എബ്രഹാമിന് യാത്രയയപ്പ് നല്‍കി

Published on 20 November, 2018
തോമസ് എബ്രഹാമിന് യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ, സെന്‍ട്രല്‍ യൂണിറ്റ് ട്രഷറര്‍ തോമസ് എബ്രഹാമിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. 24 വര്‍ഷമായി ന്യൂ സനയ്യയിലുള്ള ഗോള്‍ഡന്‍ സ്റ്റാര്‍ (ഹൈസ്) കമ്പനിയില്‍ മെഷിനിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്ന തോമസ് ഏബ്രഹാം പത്തനംതിട്ട ജില്ലയിലെ റാന്നി, അയിരൂര്‍ സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്റ് മുരളീധരന്‍ ആലപ്പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി മോഹനന്‍ സ്വാഗതം പറഞ്ഞു. ബേബി ചന്ദ്രകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ നാരായണന്‍ കയൂര്‍, രക്ഷാധികാരി സമിതി അംഗം മനോഹരന്‍, ഷാജി, ഏരിയ പ്രസിഡന്റ് പുരുഷോത്തമന്‍, ഏരിയ ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കരുണാകരന്‍, നിസാര്‍ മണ്ണഞ്ചേരി, ബേബി കുട്ടി, ജയപ്രകാശ്, ഗ്യാസ് ബക്കാല എക്‌സിക്യൂട്ടീവ് അംഗം ഹുസൈന്‍, ലാസുരധി ജോയിന്റ് സെക്രട്ടറി രാജേഷ്, യൂണിറ്റ് അംഗങ്ങളായ എ. ആര്‍ വര്‍ഗീസ്, ബൈജു ബാലചന്ദ്രന്‍ , ശിവന്‍, ബേബി ചന്ദ്രകുമാര്‍,റിലേഷ് ബാബു, സജീഷ്, ഷാജി, അശോകന്‍, ഹണി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി മോഹനന്‍ യാത്ര പോകുന്ന തോമസ് എബ്രഹാമിന് സമ്മാനിച്ചു. യാത്രയയപ്പിനു തോമസ് എബ്രഹാം നന്ദി പറഞ്ഞു. 

ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക