Image

നിയന്ത്രണങ്ങള്‍ക്ക് ഇളവ്; വലിയ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാമെന്ന് പോലീസ്

Published on 20 November, 2018
നിയന്ത്രണങ്ങള്‍ക്ക് ഇളവ്; വലിയ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാമെന്ന് പോലീസ്

ശബരിമല: സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് നടപടി. ഐ.ജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കുമെന്നും ഭക്തര്‍ക്ക് ഇനി വിരിവെക്കാമെന്നും അദ്ദേഹം പറഞ്ഞു..

വലിയ നടപ്പന്തലില്‍ ആരെയും ഉറങ്ങാന്‍ അനുവദിക്കില്ലെന്നും ഐ.ജി വ്യക്തമാക്കി. വാവരുസ്വാമി നടയില്‍ വിശ്രമിക്കാമെന്ന നിര്‍ദ്ദേശം വന്നിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക