Image

വിചാരവേദിയുടെ പന്ത്രണ്ടാം വാര്‍ഷികവും, പ്രളയാനന്തര കേരളം ചര്‍ച്ചയും നടന്നു

Published on 20 November, 2018
വിചാരവേദിയുടെ പന്ത്രണ്ടാം വാര്‍ഷികവും, പ്രളയാനന്തര കേരളം ചര്‍ച്ചയും നടന്നു
ന്യൂയോര്‍ക്ക്: പി.റ്റി. പൗലോസിന്റെ അദ്ധ്യക്ഷതയില്‍, 2018 നവംമ്പര്‍ പതിനൊന്നാം തിയ്യതി കെ. സി. എ. എന്‍. എ. യില്‍ വെച്ച് വിചാരവേദിയുടെ പന്ത്രണ്ടാമതു വാര്‍ഷികവും പ്രതിമാസചര്‍ച്ചയും നടത്തി. വിചാരവേദിയെ ഇത്രനാളം അകമഴിഞ്ഞു സ്‌നേഹിക്കയും, വേണ്ടസഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി സാംസികൊടുമണ്‍ അറിയിക്കുകയും, ഒപ്പംഏവരേയും മീറ്റിംഗിലേക്ക്‌സ്വാഗതംചെയ്യുകയും ചെയ്തു. വളര്‍ന്നു രുêന്ന വര്‍ഗ, വര്‍ഗീയ സംഘടനകളുടെ അതിപ്രസരം നമ്മളില്‍ വിഭാഗിയതയുടെ ഇടനാഴികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മനസ്സിലാക്കിചെറുപ്പക്കാര്‍ സ്വതന്ത്ര അഭിപ്രായങ്ങള്‍ പറയാനായി തുറന്നീട്ടിരിക്കുന്ന ഇത്തരംവേദികളിലേക്ക് വരണംഎന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യം ധ്വംസിക്കപ്പെട്ടു കൊണ്ടിരിíുന്ന ഈ കാലത്ത് നമ്മുടെ നിസംഗമായ മൗനങ്ങള്‍ക്ക് നമ്മള്‍ കാലത്തോട്കണക്കുപറയേണ്ടിവരും എന്നും മറക്കാതിരിക്കുുക. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍കേരളം അനുഭവിച്ച ദുരിതങ്ങളെ നാം തരണംചെയ്തുവെങ്കിലും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് ഇനിയും നാം കാത്തിരിയ്‌കേണ്ടിവരുന്നത് ഒരു പരിഷ്കൃതലോകത്തിനു ചേര്‍ന്നതാണോഎന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു. ഗവണ്മന്റെഅതിനുവേണ്ടി നാളീതുവരെ ഒരു പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും നവകേരള നിര്‍മ്മിതിയെ വൈകിപ്പിക്കും. വെള്ളപ്പോക്ക കെടുതികള്‍ ഇപ്പോള്‍ ആര്‍ത്തവരക്തത്തില്‍ മുങ്ങിപ്പോയി എന്നതും നമുക്ക് അഭിമാനിക്കാന്‍ വകതരുന്നില്ലെന്നും അദ്ദേഹംസൂചിപ്പിച്ചു.

 പി.റ്റി. പൗലോസ്തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു, കാലത്തിന് മറക്കാന്‍ കഴിയാത്ത ഒരു പെêമഴക്കാലത്തിലൂടെ നാം കടന്നു പോയി. തൊണ്ണൂറ്റി ഒന്‍പതിലെവെള്ളപ്പൊക്കം നമുക്ക്‌വെറും കേട്ടറിവു മാത്രമായിരുന്നെങ്കില്‍, ഈ നൂറ്റാണ്ടിലെ ഈ മഴക്കാലം നമ്മുടെ അനുഭവംആയിമാറി. ഒത്തൊêമയൊടെ പരസ്പരംകൈകോര്‍ത്ത് രാഷ്ട്രിയം മറന്ന്, ജാതിമതഭേദങ്ങള്‍മറന്ന് നാം ഒറ്റെക്കെട്ടായിദുരന്തത്തെ നേരിട്ടു. അണക്കെട്ടുകള്‍ ഒന്നിച്ചുതുറന്നുവിട്ടതും, തുറìവിടാëള്ളകാലതാമസവും പ്രളയത്തിന്റെ തീവ്രതവര്‍ദ്ധിപ്പിച്ചു. എന്നിരുന്നാലും മൂഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്യാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനിയംതന്നെ. എന്നാല്‍ അതിനുശേഷം നാം എങ്ങോട്ട്? എന്നും വിവാദങ്ങളിലും, രാഷ്ട്രിയത്തിലും നമ്മുടെ പുരോഗതിയെതളച്ചു. കേന്ദ്രഫണ്ടിന്റെലോപം, സാലറിചലഞ്ച്, വിദേശസഹായംതേടുന്നതിലെ നിയമതടസം എന്നിവകൂടാതെ ഇപ്പോള്‍തുല്യ നീതിയ്ക്കുവേണ്ടിയുള്ള കോടതിവിധിയെആയുധമാക്കി തന്രകഷികള്‍ നമ്മെ വീണ്ടും ഒരീരുണ്ട കാലത്തിലേക്ക് നയിക്കുന്നു. അമ്പലനടകളില്‍ആര്‍ത്തവം തെളിക്കാന്‍ ഉടുതുണി പൊക്കേണ്ട ഈ കെട്ടകാലത്ത് ഒരോസ്ത്രീയും സ്വയംആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ നവകേരളസൃഷ്ടിവെറും വാക്കുകളായിമാറുന്നു എന്ന്അദ്ദേഹം പറഞ്ഞു നിര്‍ത്തി.

 ബാബു പാറയ്ക്കല്‍ പ്രളയാനന്തര കേരളത്തെക്കുറിച്ച് കണക്കുകളുടെ പിന്‍ബലത്തില്‍ വിശദമായിവിലയിരുത്തി.  നാëറ്റി എണ്‍പത്തി മൂന്നു ജിവിതങ്ങള്‍ നഷ്ടപ്പെട്ട ഈ പ്രളയം ഇരുനൂറ്റിഇരുപതു ഗ്രാമങ്ങളെ ബാധിച്ചു. ഏഴായിരത്തി അറുനൂറ്റിമുപ്പത്തിമൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുയോ മൊത്തമായിത കരുകയോ ചെയ്തതായികണക്കുകള്‍സൂചിപ്പിക്കുന്നു ഇതിനു പുറമേറോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍തുടങ്ങിയ അനേകംഅടിസ്ഥാന സൗകര്യങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളീകളുടെ കേടായ ബോട്ടുകളുടെ കണക്ക്‌വേറെ. മൊത്തം നാന്തിനായിരം കോടിയുടെ നഷ്ടംകണക്കാക്കപ്പെടുന്നു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ ഫണ്ടിലേക്ക് ഇതുവരെകിട്ടിയത് ആയിരത്തെണ്ണൂറ്റെഴുപത്തിമൂന്നു കോടി (തുക ഇപ്പോള്‍ ഇതിലുംകൂടിയിട്ടുണ്ടാകാം.) ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നു നോക്കുമ്പോള്‍ മൂì ലക്ഷത്തി തൊണ്ണുറ്റൊരായിരത്തി നാëറ്റിതൊണ്ണുറ്റിനാലുപേര്‍ക്ക് പതിനായിരം രൂപവെച്ച് കൊടുക്കേണ്ടതിന് മൊത്തംമൂവ്വായിരത്തിതൊള്ളായിരത്തി പതിഞ്ചുകോടി êപ വേണ്ടിവരും. മുവ്വായിരത്തിഎണ്ണുറുകോടി വിതരണംചെയ്തതായി പറയുì. കേന്ദ്ര സര്‍ക്കാര്‍കൊടുത്ത അഞ്ഞൂറുകോടിയുംഇതില്‍ പെടും. കൂടാതെ പലചാരിറ്റി ഒര്‍ഗനെസേഷനുകളും സഹായംഎത്തിക്കുന്നുണ്ട് എന്നിരുന്നാലും പലര്‍ക്കും ഇനിയുംവീടുകള്‍ വാസയോഗ്യമാക്കാëള്ളസഹയങ്ങള്‍ ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനയോഗ്യമല്ലാത്ത നാനുറ്റിഅറുപത്തിയെട്ടുബോട്ടുകളില്‍, നൂറ്റി എമ്പത്തിയൊന്നെണ്ണം മാത്രമേറിപ്പയര്‍ചെയ്തുകൊടുത്തിട്ടുള്ളു എന്ന്കണക്കുകള്‍ പറയുì. ഇനിയുംആവശ്യമായ പണംഎത്തിച്ചേരേണ്ടത് വിദേശമലയാളികളുടെകയ്യില്‍ നിന്നുമാണ്. എന്നാല്‍ ഫണ്ട് സമാഹരണ - വിതരണത്തില്‍സുതാര്യതഉണ്ടോ എന്ന സന്ദേഹം പലêം ചോദിക്കുന്നു.

 അടുത്ത സമയത്ത്മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ അമേരിíയില്‍ നിìംഅദ്ദേഹം പ്രതീകഷിçന്ന തുക പിരിച്ചെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും, എന്നാല്‍ ആ തുകഎന്തിëചെലവാക്കുന്നു എന്നതിന് വ്യക്തതവേണമെന്നും അള്‍ ഇന്ത്യമെഡിക്കല്‍ ഗ്രാഡുവേറ്റ്അസോസിയേഷനേപ്പോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. ചില പത്ര വാര്‍ത്തകളില്‍ഇത്തരം ഫണ്ടുകള്‍ വകമാറ്റിചെലവഴിക്കുന്നു എന്നും, ചില പാര്‍ട്ടിസഖാക്കളെഅതുകൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു എന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടത് അവര്‍ചൂണ്ടിക്കാട്ടി. ഒപ്പംഅവര്‍ എങ്ങനെ ഫണ്ടുകള്‍സുതാര്യമാക്കാംഎന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്, നേപ്പാളീല്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ പുനര്‍നിര്‍മ്മിക്കേണ്ട, സ്കൂളുകള്‍, ആശുപത്രികള്‍ വീടുകള്‍എന്നിവിയയുടെചിത്രങ്ങളും ആവശ്യമായതുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധികരിíയും, അത്‌വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ ഏറ്റെടുത്തു ചെയ്യാന്‍ അവസരം നല്കി. അവിടെ പുരോഗതിഅവര്‍ക്കുതന്നെ വിലയിêത്താന്‍ കഴിയുംഎì മാത്രമല്ല. അഴിമതിçള്ളസാധ്യതയുംഇല്ലാതാæന്നു. സുതാര്യത പുരോഗതിയെമുന്നോട്ടു നയിíുന്ന വലിയഘടകാമാണന്ന അവരുടെ നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി മുഖവിലക്കെടുത്തുഎì കêതാന്‍ നിര്‍വാഹമില്ല. അദ്ദേഹം പറഞ്ഞത്മുഖ്യമന്ത്രിയുടെ ഫണ്ട് എങ്ങനെ വിനയോകിക്കണമെന്ന്ആര്‍ക്കം നിര്‍ദ്ദേശിക്കാന്‍ പറ്റില്ലഎന്നാണ്. നമ്മള്‍ കൊടുക്കുന്ന തുകയുടെമൂന്നിലൊന്നുപോലും ശരിയായആവശ്യക്കാരനിലെത്തിച്ചേêന്നില്ല എന്നുള്ളആശങ്കയാണ് പൊതുവേഉയര്‍ìകേട്ടത്. മറ്റോരാശങ്ക ഉദ്യോഗസ്ഥര്‍തങ്ങള്‍ക്ക് താന്ര്യക്കാര്‍ക്ക്എളുപ്പത്തിലും വേഗത്തിലും പണംഅëവതിക്കയും, അര്‍ഹതപ്പെട്ടവര്‍ക്ക്കിട്ടാതെ പോæകയോ, കാലതാമസംവêത്തുകയോ ചെയ്യുംഎന്നുള്ളതാണ്. വ്യക്തമായ രൂപരേഖയുടെഅടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തില്‍സുതാര്യമായഒê പദ്ധതി ഗവണ്മെന്റ് പ്രഖ്യാപിച്ചാല്‍ നമുക്ക് നവകേരള നിര്‍മ്മിതി വളരെവേഗത്തില്‍ആക്കാംഎന്ന് ബാബു പാറíല്‍ അഭിപ്രായപ്പെട്ടു.

 കേരളത്തിലെ പ്രമുഖരായ പല വ്യക്തികളോടുംകഴിഞ്ഞ æറെ നാളുകളായി പ്രളയ സംബന്ധമായവിഷയം സംസാരിക്കാന്‍ കിട്ടിയ അവസരങ്ങളെ കോരസന്‍ ഓര്‍ത്തെടുçകയുണ്ടായി. കേരളത്തെ ഇത്രമാത്രംഅടുപ്പിച്ച ഒêദുരന്തത്തിëശേഷം നമ്മെ ഒക്കെ ലഞ്ജിപ്പിക്കുന്ന രിതിയില്ലുള്ള തമ്മില്‍ തല്ലുകളാണ് നാം കണ്ടത്. പാര്‍ട്ടികള്‍ തമ്മിലുള്ള ചെളിവാരിയെറിയല്‍എന്നതില്‍കവിഞ്ഞ് ക്രിയാത്മകമായഒന്നും നമുക്കതില്‍ നിìംകിട്ടുന്നില്ല. ഈ തിരിച്ചറിവ്എìരാഷ്ട്രീയ പാര്‍ട്ടികള്‍çണ്ടാæന്നോഅìവരെ നമ്മുടെ നാട് നന്നാകാന്‍ പോæന്നില്ല.  ഇìം പലര്‍çം പതിനായിരം എന്ന അടിസ്ഥാന സഹായം ഇതുവരേയുംകിട്ടിയിട്ടില്ല. കൂടാതെ ഇതുവരേയും വില്ലേജടിസ്ഥാനത്തില്‍ ഒരു സര്‍വ്വേ നടന്നിട്ടില്ല. എന്നാല്‍ശുഭോദര്‍ക്കമായിട്ടുള്ള ഒêകാര്യംæറെചെറുപ്പക്കാരായ ജില്ലാകളക്ടറുമാര്‍ നമുçണ്ട്എìള്ളതാണ്. ആêടേയും പ്രേരണçവഴങ്ങാത്ത അവരുടെ ഉത്തരവാദിത്വബോധം നമുക്ക് ശുഭസൂചനയായികാണാം. സഹായങ്ങള്‍ നേരിട്ട്അര്‍ഹതയുള്ളവര്‍ക്ക്എത്തിച്ചു കൊടുക്കാന്‍ വൈസ് മാന്‍ ക്ലബുപോലെയുള്ളസംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിíുì. ആ ശ്രമത്തിന്റെ ഫലമായി ചെങ്ങുìêള്ള ഒരാള്‍ക്ക്‌വീടുവെച്ചു കൊടുക്കാന്‍ തിêമാനിച്ചിട്ടുള്ളതായും അദ്ദേഹംഅറിയിച്ചു. തുടര്‍ìസംസാരിച്ച ജോസ്ചêപുറം, രാജുതോമസ്, ജോണ്‍ ജോണ്‍, സാëഅംബുക്കന്‍, രാജു എബ്രഹാം, വര്‍ഗിസ് ഫിലിപ്പോസ് എന്നിവര്‍ഗവണ്മെന്റ്കൂടുതല്‍ സുതാര്യമാകണമെന്ന അഭിപ്രായം പèവെച്ചു.

 ഡോ. നന്ദæമാര്‍പ്രളയത്തെçറിച്ച്അദ്ദേഹംഎഴുതിയ “പ്രളയതാണ്ഡവം’ എന്ന കവിതയുംഡോ. എന്‍. പി. ഷീല ജി, ശങ്കരക്കുറുപ്പിന്റെ “സൂര്യകാന്തി’ എന്ന കവിതയും പാരായണം ചെയ്തു. സാംസികൊടുമണ്‍ പ്രളയത്തെ തന്നെ ആസ്പദമാക്കി എഴുതിയ “പ്രളയംമുതല്‍ പ്രളയംവരെ’ എന്ന കഥയും വായിച്ചു.

വിചാരവേദിയുടെ പന്ത്രണ്ടാം വാര്‍ഷികവും, പ്രളയാനന്തര കേരളം ചര്‍ച്ചയും നടന്നു
വിചാരവേദിയുടെ പന്ത്രണ്ടാം വാര്‍ഷികവും, പ്രളയാനന്തര കേരളം ചര്‍ച്ചയും നടന്നു
വിചാരവേദിയുടെ പന്ത്രണ്ടാം വാര്‍ഷികവും, പ്രളയാനന്തര കേരളം ചര്‍ച്ചയും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക