Image

നന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു

Published on 20 November, 2018
നന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു
ന്യൂയോര്‍ക്ക്: പരസ്പരം കൊടുത്തും വാങ്ങിയുമുള്ള ജീവിത ചര്യകളാണ് മനുഷ്യകുലത്തെ നിലനിര്‍ത്തുന്നുന്ന അടിസ്ഥാന ചേരുവ എന്ന് വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്കളുടെസെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് പ്രസ്താവിച്ചു. ന്യൂ യോര്‍ക്കിലെ ഫ്‌ലോറല്‍ പാര്‍ക്ക്വൈസ്‌മെന്‍ ക്ലബ്ബിന്റെ താങ്ക്‌സ് ഗിവിങ്ങ് സമ്മേളനം ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാം ആയതുകൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നത് ' എന്നാണ് സൗത്ത് ആഫ്രിക്കയിലെ സുലു ഭാഷയിലുള്ള "ഉബണ്ടു" എന്ന പദത്തിന്റെ അര്‍ഥം. ആശ്രയിക്കേണ്ടി വരിക എന്നത് മനുഷ്യത്വത്തിന്റെ ഏറ്റുപറച്ചിലുകളാണ് എന്ന് ഓരോഅനുഭവങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

64 രാജ്യങ്ങളിലായി സേവനം ഒരു ഉത്തരവാദിത്തം എന്ന് പ്രതിഞ എടുത്ത സന്നദ്ധസേവകരുടെ ആഗോള സംഘടനയുടെ ഒരു അമരക്കാരനായി ജോസ് വര്‍ഗീസ് ചുമതല ഏറ്റത്കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു. ദീര്‍ഘ കാലം ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടനായ വൈ എം സി എ യുടെ വിവിധ നേതൃത്വ തലങ്ങളില്‍കാല്‍നൂറ്റാണ്ടായി സേവനം അനുഷ്ടിച്ച ജോസ് വര്‍ഗീസ് വൈസ് മെന്‍ ക്ലബ്ബിനു ഒരു പുതിയദിശാബോധം നല്കാന്‍ ഏറ്റവും നല്ല വ്യക്തി ആണെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തിയ , നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ഡയറക്ടര്‍ മാത്യു ചാമക്കാല അഭിപ്രായപ്പെട്ടു.

ഒരു കൊടും ഭീകരനുപോലും സ്വന്തം വീട് രക്ഷാസങ്കേതം ആണെന്നിരിക്കെ , സ്വന്തം വീട്ടില്‍കിടന്നുറങ്ങാന്‍ ഭയമായി, വീട് വിട്ടു അയല്‍ക്കാര്‍ ഒരുമിച്ചു കിടന്നുറങ്ങാന്‍ പായുംതലയിണയുമായി പോകുന്ന ഒട്ടനവധി പേരെ പ്രളയകാലത്തു കാണാനായി എന്ന് ഇടുക്കിയുടെജനപ്രതിനിധി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിസ്സഹായതയില്‍ വിരുദ്ധതകള്‍ ഒട്ടും കാണാതെ, പ്രളയ മഹാദുരന്തത്തെ നേരിട്ടത് മലയാളിയുടെ വിജയമാണെന്നും യോഗത്തിനുആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് ജോസഫ്കാഞ്ഞമല റോഷി അഗസ്റ്റിനെ പരിചയപ്പെടുത്തി. പ്രളയകാലത്തു മാധ്യമങ്ങളുടെ പോലുംപ്രശംസ പിടിച്ചുപറ്റിയ മികച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ചവെച്ചു എന്ന് ജോസഫ്കാഞ്ഞമല പറഞ്ഞു.

പ്രതീക്ഷകള്‍ നഷ്ട്ടപ്പെടുന്ന യുവത്വം ഇന്ന് ഒരു സാമൂഹിക ഭീഷണിയാണെന്നും അതില്‍അമേരിക്കന്‍ മലയാളി യുവാക്കളും ഉള്‍പ്പെടുന്നു എന്നും ക്ലബ് പ്രസിഡണ്ട് കോരസണ്‍വര്‍ഗീസ് പറഞ്ഞു. ചെറിയ കാലം കൊണ്ട് ക്ലബ്ബ് ശ്രദ്ധേയമായ പല സേവന പദ്ധതികളുംവിജയകരമായി നടപ്പാക്കി എന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. ക്ലബ്ബ്‌സെക്രട്ടറി ഡോക്ടര്‍ സാബു വര്‍ഗീസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായിവിലയിരുത്തി. കൃതജ്ഞതയും പ്രത്യുപകാരവും ക്രിസ്ത്യന്‍ ചിന്തകളുടെപ്രതിഫലനമാണെന്നു മേഖല സെക്രട്ടറി ഡോക്ടര്‍ അലക്‌സ് മാത്യു പറഞ്ഞു.

വൈസ്‌മെന്‍ ക്ലബ്ബ് നോര്‍ത്ത് അറ്റ്‌ലാന്റിക് മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കുന്നുഎന്നത് ചാരിതാര്‍ഥ്യം നല്‍കുന്നു എന്ന് മുന്‍ റീജിയണല്‍ ഡയറക്ടറും യൂ. എന്‍. പ്രതിനിധിയുമായ ഷാജു സാം അഭിപ്രായപ്പെട്ടു. ഫോമ മുന്‍ വൈസ് പ്രസിഡന്റ് ലാലികളപ്പുരക്കല്‍, കലാവേദി ചെയര്‍ പേഴ്‌സണ്‍ സിബി ഡേവിഡ്, വിവിധ സംഘടനാഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചു.

വെസ്‌റ്‌ചെസ്റ്റര്‍ ക്ലബ്ബ് പ്രസിഡന്റ് ഷോളി കുമ്പുളുവേലി, ലോങ്ങ് ഐലന്‍ഡ് ക്ലബ്ബ് സെക്രട്ടറി ജിവര്‍ഗീസ് , നോര്‍ത്ത് ജേര്‍സി പ്രസിഡന്റ് ഡാന്‍ മോഹന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജേക്കബ് വര്‍ഗീസ് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ആനി രാജന്‍, അലീന ജോണ്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ നടത്തി. ലിസ അഗസ്റ്റിന്‍ പ്രതിജ്ഞാ വാചകംചൊല്ലിക്കൊടുത്തു. ജെസ്റ്റീന ബാബു ആലപിച്ച യൂ എസ് . നാഷണല്‍ ഗാനത്തിന്മുന്നോടിയായി ക്ലബ്ബിന്റെ ആചാരപരമായ ഘോഷയാത്ര നടന്നു. ക്ലബ്ബ് ട്രെഷറര്‍ ചാര്‍ളി ജോണ്‍നന്ദി രേഖപ്പെടുത്തി. എ ഓ ബാബുവും ജേക്കബ് വര്‍ഗീസും ജെസ്റ്റിനെ ഹന്നാ തുടങ്ങിയവര്‍കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍ സാബു വര്‍ഗീസ് എം സി ആയിരുന്നു.
നന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചുനന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചുനന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചുനന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചുനന്ദിപറച്ചില്‍ നിലനില്‍പ്പിന്റെ ആപ്തവാക്യം- ഫ്‌ളോറല്‍ പാര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബ് താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക