Image

ശരണമന്ത്രം ചൊല്ലി വി മുരളീധരന്‍ എം പി: അറസ്റ്റ്‌ ചെയ്‌തവരെ പോലീസ്‌ വിട്ടയച്ചു

Published on 20 November, 2018
 ശരണമന്ത്രം ചൊല്ലി വി മുരളീധരന്‍ എം പി:  അറസ്റ്റ്‌ ചെയ്‌തവരെ പോലീസ്‌ വിട്ടയച്ചു


സന്നിധാനം : ശരണ മന്ത്രം ചൊല്ലിയവരെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നടയടക്കുന്നതിനു മുന്നേ ശരണമന്ത്രം നടത്തി. ശരണമന്ത്രം ചൊല്ലി ഭക്തര്‍ക്കൊപ്പം വി മുരളീധരന്‍ എം പി യും ഉണ്ടായിരുന്നു .

ഇതിനാല്‍ തന്നെ പോലീസ്‌ കാഴ്‌ചക്കാരാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാമജപം നടത്തിയവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും,ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേര്‍ക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇന്നലെ രാത്രി ശരണമന്ത്രം ചൊല്ലിയിരുന്ന എം പി ഉള്‍പ്പെടെയുള്ളവരുടെ സമീപത്തേയ്‌ക്ക്‌ പോലും പൊലീസ്‌ സംഘം എത്തിയില്ല.നൂറുകണക്കിന്‌ അയ്യപ്പന്മാര്‍ക്കൊപ്പം എം പി യും ശരണമന്ത്രം ചൊല്ലി പതിനെട്ടാം പടിയ്‌ക്ക്‌ ചുവട്ടില്‍ ഇരുപ്പുറപ്പിച്ചതോടെയാണ്‌ പൊലീസ്‌ കാഴ്‌ച്ചക്കാരായത്‌.

കൂടാതെ ആറ്‌ മണിക്കൂര്‍ കഴിഞ്ഞും ശബരിമലയില്‍ തങ്ങിയെന്ന കാരണത്താല്‍ സന്നിധാനത്തുനിന്ന്‌ ഇന്നലെ അറസ്റ്റ്‌ ചെയ്‌തവരെ വിട്ടയച്ചു.

ഇവര്‍ക്കെതിരെ കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലീസിന്റെ തീരുമാനം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക