Image

ഗജ ചുഴലിക്കാറ്റ്‌; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിയന്തര സഹായമായി 1000 കോടി

Published on 20 November, 2018
ഗജ ചുഴലിക്കാറ്റ്‌; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിയന്തര സഹായമായി 1000 കോടി

ചെന്നൈ: ഗജ ചുഴലിക്കാറ്റ്‌ ബാധിച്ച പ്രദേശങ്ങള്‍ സാധാര നിലയിലേക്കെത്തിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി അനുവദിച്ചു. വീടുകള്‍ തകര്‍ന്നു ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു 5000 രൂപ വീതം നല്‍കും.

മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന്‌ യോഗം വിലയിരുത്തി.

ആറ്‌ ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ 4 ജില്ലകളിലായി 1.31 ലക്ഷം പേര്‍ ക്യാംപുകളിലുണ്ട്‌. നാഗപട്ടണം, കൂടല്ലൂര്‍, തിരുവാനൂര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളെല്ലാം ഗജ ചുഴലിക്കാറ്റ്‌ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളാണ്‌.

ഇവിടങ്ങളിലെല്ലാം വൈദ്യുതി ബന്ധം തകരാറിലാവുകയും റെയില്‍ഗതാഗതമുള്‍പ്പെടെ തടസ്സപ്പെടുകയും ചെയ്‌തിരുന്നു. എല്ലായിടത്തും ഭക്ഷണവും വെള്ളവുമുള്‍പ്പെടെ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റേഷന്‍ കടകളില്‍ അവശ്യ വസ്‌തുക്കള്‍ സംഭരിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. 98,000 വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ കാലതാമസം വരും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക