Image

ജമ്മുകശ്‌മീരില്‍ ഭരണം പിടിക്കുന്നതിന്‌ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു

Published on 21 November, 2018
ജമ്മുകശ്‌മീരില്‍ ഭരണം പിടിക്കുന്നതിന്‌ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു


ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ഭരണം പിടിക്കുന്നതിന്‌ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. ബിജെപിയുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്നെങ്കിലും അപ്രതീക്ഷിതമായി പിന്തുണപിന്‍വലിച്ച്‌ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതോടെയാണ്‌ മെഹബൂബ മുഫ്‌തി മുഹമ്മദും എതിര്‍ ചേരിയില്‍ ചേക്കേറിയത്‌.

അടുത്ത ടേമില്‍ ഒറ്റയ്‌ക്ക്‌ ഭരണം പിടിക്കുന്നതിന്‌ പിഡിപി എംഎല്‍എമാരെ പാളയത്തിലേക്ക്‌ എത്തിക്കാനുള്ള ശ്രമംനിലവില്‍ കശ്‌മീരില്‍ പിഡിപിക്ക്‌ 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന്‌ 15ഉം കോണ്‍ഗ്രസിന്‌ 12ഉം എംഎല്‍എമാരാണുള്ളത്‌. ചിരവൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചാല്‍ 44 എംഎല്‍എമാരാണ്‌ ഉണ്ടാകുന്നത്‌.

ഡിസംബര്‍ 19 മുതല്‍ ആറുമാസക്കാലമായി സംസ്ഥാനത്ത്‌ ഗവര്‍ണര്‍ ഭരണമാണ്‌ നടക്കുന്നത്‌. ഇനി വീണ്ടും മന്ത്രിസഭ രൂപീകരിക്കുകയാണെങ്കിലും മെഹബൂബ മുഫ്‌തി മുഖ്യമന്ത്രിയാവാന്‍ സാധ്യതയില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം കോണ്‍ഗ്രസ്‌ പിഡിപി മന്ത്രിസഭയ്‌ക്ക്‌ പുറത്തുനിന്നും പിന്തുണ നല്‍കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക