Image

ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ജോസ് മാളേയ്ക്കല്‍ Published on 21 November, 2018
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ 'അഗാപ്പെ 2018' എന്നു പേരില്‍ ഫാമിലി നൈറ്റ് നവംബര്‍ 17 ശനിയാഴ്ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പുരാതന ഗ്രീക്കുഭാഷയിലെ സഹജീവിസ്‌നേഹം എന്ന വാക്കിന്റെ നാലുപര്യായങ്ങളില്‍ ഏറ്റവും ഉത്തമമായ വാക്കാണു അഗാപ്പെ എന്നത്. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടുകാണിക്കുന്ന കലവറയില്ലാത്ത സ്‌നേഹം, പരിപൂര്‍ണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്‌നേഹം, ദൈവോ•ുഖമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന 'അഗാപ്പെ'യുടെ വിശാലമായ സ്‌നേഹസത്ത ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്റെ ഭാഗമെന്നനിലയില്‍ പരസ്പരകൂട്ടായ്മയിലും, സഹകരണത്തിലും വര്‍ത്തിക്കണമെന്നുള്ള വലിയസന്ദേശം വിളംബരം ചെയ്യുന്നതായിരുന്നു. 
ഇടവകയില്‍ 20172018 വര്‍ഷത്തില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുത്തി അവരെ ഇടവകയുടെ മുഖ്യധാരയില്‍ കൊണ്ടുവരുക, വിവാഹജീവിതത്തിന്റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിക്കുക, നടപ്പുവര്‍ഷം വിവാഹിതരായ യുവതീയുവാക്കളെ അനുമോദിക്കുക എന്നുള്ളതും ഫാമിലി നൈറ്റാഘോഷം ലക്ഷ്യമിട്ടിരുന്നു. 

വൈകിട്ട് അഞ്ചുമണിക്കു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ടിജോ പറപ്പുള്ളി, ലിസി തലോടി, ഷേര്‍ളി ചാവറ എന്നിവര്‍ പ്രോഗ്രാമുകളുടെ ആമുഖ വിവരണം നല്‍കി. ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാഭാരവാഹികള്‍, ഇടവകജനങ്ങള്‍ എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിനോദച്ചന്‍ അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം നല്‍കി.
ഇടവകയിലെ 9 വാര്‍ഡുകളും, മതബോധനസ്‌കൂളും ബൈബിള്‍ അധിഷ്ടിത വിഷയങ്ങള്‍ തിരക്കഥയായി തെരഞ്ഞെടുത്ത് വിവിധ കലാപരിപാടികള്‍ മല്‍സരബുദ്ധ്യാ അവതരിപ്പിച്ചു. അലിസ സിജി, ജൂഡിത് ബോസ്‌കോ എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തെ തുടര്‍ന്ന് സെ. ജോസഫ് വാര്‍ഡിലെ കൊച്ചു കലാപ്രതിഭ ഏമി ബോബിയുടെ ചടുലമായ അവതരണ നൃത്തം അരങ്ങേറി. സെ. ജോസഫ് വാര്‍ഡിലെ ഹാന്നാ, നീനാ എന്നീ കുട്ടികളുടെ സമൂഹനൃത്തത്തെതുടര്‍ന്ന് ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡിലെ ദമ്പതിമാരും, കുട്ടികളും സമൂഹനൃത്തം അവതരിപ്പിച്ചു.

ലഘുനാടകവിഭാഗത്തില്‍ സെ. തോമസ് വാര്‍ഡും, സെ. മദര്‍ തെരേസാ വാര്‍ഡും ചേര്‍ന്നവതരിപ്പിച്ച 'രാജനീതി', സെ. ചാവറ വാര്‍ഡിന്റെ 
'ക്ഷണിക്കപ്പെടാത്ത അതിഥി', മരിയന്‍ മദേഴ്‌സ് അവതരിപ്പിച്ച 'സ്വര്‍ഗീയ വിരുന്ന്' എന്നിവ ഉന്നതനിലവാരം പുലര്‍ത്തി. 

ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ഹൈലൈറ്റ് ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡ് കാഴ്ച്ചവച്ച 'ഗോള്‍ഡന്‍ ഡസ്റ്റേഴ്‌സ്' എന്ന ഒപ്പനയും,  അല്‍ഫോന്‍സാ വര്‍ഡിലെ ക്രിസ്റ്റോ ജോയും, ഭാര്യയും അവതരിപ്പിച്ച മാജിക് ഷോയും ആയിരുന്നു. 90 കഴിഞ്ഞ അപ്പൂപ്പനു പെണ്ണുകെട്ടാനുള്ള 

മോഹം, പതിവുശൈലിയില്‍നിന്നു വ്യത്യസ്തമായി കുഞ്ഞച്ചന്‍ വര്‍ഡിലെ കൊച്ചു കുഞ്ഞച്ച•ാര്‍ ശേലുള്ള ചുവടുകളിലൂടെ അവതരിപ്പിച്ചത് എല്ലാവരും ചിരിയോടെ ആസ്വദിച്ചു.

അല്‍ഫോന്‍സാ, ചാവറ വര്‍ഡുകളിലെ യുവജനങ്ങള്‍ അവതരിപ്പിച്ച  നൃത്തങ്ങള്‍, സെ. ജോര്‍ജ് വാര്‍ഡിലെ ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ് എന്നിവ നല്ലനിലവാരം പുലര്‍ത്തി. 
പൂര്‍ണിമ റോജ്, ആനാറോസ്, ജാനീസ് ജയ്‌സണ്‍ എന്നിവരുടെ ഗാനങ്ങളും, സാജു ചാവറ, സോഫി നടവയല്‍ ഇവരുടെ യുഗ്മ ഗാനവും, സെ. ന്യൂമാന്‍, ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡുകളുടെ സമൂഹഗാനവും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. വാര്‍ഡു കൂട്ടായ്മകള്‍ മല്‍സരബുദ്ധിയോടെ രംഗത്തവതരിപ്പിച്ച കലാപരിപാടികള്‍ കാണികള്‍ കരഘോഷത്തോടെ ആസ്വദിച്ചു.

പുതുതായി ഇടവകയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കുടുംബങ്ങളെയും, വിവാഹജീവിതത്തിന്റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും തദവസരത്തില്‍ ആദരിച്ചു. റാഫിള്‍ നറുക്കെടുപ്പില്‍ വിജയിച്ച ലക്കി ഫാമിലിക്കുള്ള പാരിതോഷികം റോഷിന്‍ അഗസ്റ്റിന്‍ എം. എല്‍. എ നല്‍കി ആദരിച്ചു.

പ്രിന്‍സിപ്പല്‍ ട്രസ്റ്റി ജോസ് തോമസ് ഫാമിലി നൈറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മതാധ്യാപിക ജയിന്‍ സന്തോഷ് ആയിരുന്നു എം. സി. 
രുചികരമായ നാടന്‍ വിഭവങ്ങള്‍ തല്‍സമയം പാകംചെയ്ത് നടത്തിയ തട്ടുകട ഈ വര്‍ഷവും നൂറുമേനികൊയ്തു.

ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍ / ജോസ് തോമസ്

ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക